കിണറില്‍ വീണ കുട്ടിക്കുരങ്ങനെ കൈ പിടിച്ച് കയറ്റി അമ്മ; കരുതൽ വിഡിയോ

monkey-help
SHARE

കിണറിനുള്ളിൽ അബദ്ധത്തിൽ അകപ്പെട്ട കുട്ടിക്കുരങ്ങനെ രക്ഷിക്കുന്ന അമ്മയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. വെള്ളത്തിൽ നിന്ന് കരയിലേക്ക് കയറാനാകാതെ ഉച്ചത്തിൽ കരയുന്ന കുുട്ടിക്കുരങ്ങനെ അമ്മ രക്ഷിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഒരു കാലിൽ തൂങ്ങി സാഹസികമായി കിണറിനുള്ളിൽ നിന്ന് കുഞ്ഞിന്റെ കയ്യിൽ പിടിച്ചു വലിച്ചു. അമ്മയുടെ ശരീരത്തിലേക്ക് വേഗം തന്നെ കുട്ടിക്കുരങ്ങൻ പിടിച്ചു കയറി. പിന്നെ വേഗം തിരിഞ്ഞ് കരയിലേക്കെത്തിയതും കുഞ്ഞിനെ നെഞ്ചോടു ചേർത്തു പിടിച്ചു.

കുഞ്ഞുങ്ങൾ അപകടത്തിൽ പെട്ടാൽ അവരെ രക്ഷിക്കാൻ ഏതറ്റം വരെ പോകാനും അമ്മമാർ തയാറാകും. അതാണ് അമ്മയുടെ സ്നേഹം. കുഞ്ഞുങ്ങളോടുള്ള  സ്നേഹം അവരെ ധൈര്യവതികളാക്കും. പ്രതിസന്ധികളെല്ലാം തരണം ചെയ്ത് അമ്മമാർ കുഞ്ഞുങ്ങളെ എന്തുവിലകൊടുത്തും രക്ഷിക്കും. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് അപൂർവ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...