കൊറോണയ്ക്കിടയിലും ഫറോ ദ്വീപിലെ ആ ക്രൂരതയ്ക്ക് മാറ്റമില്ല; കടൽ ചുവന്നു

whale-hunt
SHARE

കൊറോണാ ഭീതിക്കിടയിലും ഡെൻമാർക്കിലെ ഫറോ ദ്വീപിൽ വർഷം തോറും നടത്തുന്ന തിമിംഗലവേട്ടയിൽ നൂറുകണക്കിന് തിമിംഗലങ്ങളെ കൊന്നൊടുക്കി. എല്ലാവര്‍ഷവും നടത്തുന്ന ഗ്രിന്‍ഡാ ഡ്രാപ് എന്ന ഉല്‍സവത്തിന്റെ ഭാഗമായാണ് നിരവധി തിമിംഗലങ്ങളെ കൊന്നത്. പല ബോട്ടുകളിലായി കടലിലെത്തി തിമിംഗലക്കൂട്ടങ്ങളെ വളഞ്ഞ് കരയിലേക്കെത്തിക്കും. അതിനുശേഷം കൂട്ടമായി  അവയുടെ തലയറുത്താണ് തിമിംഗല വേട്ട നടത്തുന്നത്.

മുന്നൂറിൽപ്പരം തിമിംഗലങ്ങളാണ് ഇത്തവണ ഈ ക്രൂരകൃത്യത്തിന് ഇരയായത്. നൂറ്റാണ്ടുകളായി തുടരുന്ന ഈ  ആചാരം ഇത്തവണയും അധികൃതരുടെ അനുമതിയോടെയാണ് നടത്തപ്പെട്ടത്. ഇത്തവണ കൂട്ടം കൂടരുതെന്ന നിർദ്ദേശം മാത്രമാണ് ഫിഷറീസ് മന്ത്രാലയം മുന്നോട്ടു വച്ചത്.

തിമിംഗലങ്ങളെ കൂട്ടമായി കൊന്നൊടുക്കിയതോടെ അവയുടെ രക്തം വീണു സമുദ്രം ചുവപ്പുനിറത്തിലായി. പൈലറ്റ് വെയിൽസ് എന്ന ഇനത്തിൽപ്പെട്ട തിമിംഗലങ്ങളെയാണ് വേട്ടയാടുന്നത്. മൃഗങ്ങളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ ഈ ആചാരത്തിനെതിരെ നിരവധിതവണ എതിർപ്പുമായി മുന്നോട്ടു വന്നെങ്കിലും ഫലം കണ്ടിട്ടില്ല.

പൈലറ്റ് തിമിംഗലങ്ങൾ എണ്ണത്തിൽ ഏറെയുണ്ടെന്നും വംശനാശഭീഷണി നേരിടാത്ത ഇനത്തിൽ പെട്ടവയായതിനാൽ അവയെ വേട്ടയാടുന്നതിൽ തെറ്റില്ലെന്നുമാണ് അധികൃതരുടെ വാദം. തീരദേശത്ത് ജീവിക്കുന്ന ജനങ്ങൾക്ക് ആവശ്യത്തിനു ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആചാരം നടത്തുന്നതെന്നും അധികൃതർ പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...