'മരിക്കുന്നതിനുമുമ്പ് പ്രശസ്തയാകണം'; ആഗ്രഹം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

women1
SHARE

പ്രശസ്തയാവണം അഞ്ച് മിനിറ്റെങ്കില്‍ അഞ്ച് മിനിറ്റ്. ഇങ്ങനെ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടാവുമോ? എന്നാല്‍ ഉണ്ട് പ്രശസ്തിയാകണം എന്ന ആഗ്രഹവുമായി 62–ാം വയസ്സില്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുകയാണ് ഇംഗ്ലണ്ടിലെ ലീഡ്‌സ് സ്വദേശിനിയായ ഡിയാനെ കോപ്പ് എന്ന വയോധിക. സോഷ്യല്‍ മീഡിയയില്‍ അഞ്ച് മിനിറ്റ് തന്നെ പ്രശസ്തയാക്കാമോ എന്ന ചോദ്യുമായി വന്നിരിക്കുകയാണ് ഇവര്‍. അവരുടെ ആഗ്രഹം പോലെതന്നെ അത് സാധിച്ചുകൊടുക്കുകയും ചെയ്തു സോഷ്യല്‍ മീഡിയയിലെ ആരാധകര്‍. 

ഡിയാനെയുടെ ചെറിയ ആഗ്രഹം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് വലിയ സംഭവമാക്കി കഴിഞ്ഞു. ഇപ്പോള്‍  ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സും, ആറ് ലക്ഷത്തിലധികം ലൈക്കുകളുമാണ് ഡിയാനെയുടെ അക്കൗണ്ടിനും പോസ്റ്റിനും ലഭിച്ചത്. അതിനു ഒരു കാരണവുമുണ്ട്, 'ഈ ആഴ്ച എനിക്ക് 62 വയസ്സ് തികയും. ഒന്നുകില്‍ ഞാന്‍ വേഗം മരിക്കും. അല്ലെങ്കില്‍ അല്‍ഷിമേഴ്‌സ് പോലെ എന്തെങ്കിലും ബാധിച്ച് മറവിയില്‍ പെട്ടുപോകും. അതിനുമുമ്പ് എന്നെ ലോകം മുഴുവനറിയണം. ഞാന്‍ ജീവിച്ചിരുന്നു എന്നതിന് ഒരു തെളിവ് വേണം. അഞ്ച് മിനിറ്റ് നീളുന്ന പ്രശസ്തി മതി. എല്ലാവരും ദയവായി റീട്വീറ്റ് ചെയ്യണം.' അവര്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു. 

ഇതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയ ഇവരെ ഏറ്റെടുത്തത്. ഇന്‍സ്ററാഗ്രാം ഇപ്പോള്‍ ഫോളോവേഴ്സിനെ കൊണ്ട നിറഞ്ഞിരിക്കുകയാണ്. ധാരാളം കമന്‍റ്സ് ഇവരുടെ പോസ്റ്റിന് താഴെ വരുന്നുണ്ട്. പ്രായത്തെപ്പറ്റിയുള്ള ആകുലത വേണ്ടെന്നും ജീവിതം ആഘോഷിക്കാനുമാണ് കമന്‍റസ്. എന്തായാലും തന്‍റെ ആഗ്രഹം സാധിച്ച് സന്തോഷത്തല്‍ ഇരിക്കുകയാണ് 62–ാം ജന്മദിനം ആഘോഷിക്കുന്ന ഡിയാനെ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...