'സർ....ഇനി ഞാൻ സിഗരറ്റ് തെ‍ാടില്ല’ ; ക്വാറന്റീൻ കേന്ദ്രത്തിലെ മനംമാറ്റ കഥ

INDIA-HEALTH-TOBACCO-ASIA
SHARE

സർ....ഇനി ഞാൻ സിഗരറ്റ് തെ‍ാടില്ല’ ക്വാറന്റീൻ കാലാവധി കഴിഞ്ഞു പുറത്തിറങ്ങിയ പ്രവാസി ആരോഗ്യ പ്രവർത്തകർക്കും ട്രോമാ കെയർ വെ‍ാളന്റിയർമാർക്കും നൽകിയ ഉറപ്പാണിത്. 41 വർഷമായി തുടരുന്ന പുകവലി നിർത്താനായതിന്റെ ആശ്വാസത്തിലാണ് അദ്ദേഹം മകനോടെ‍ാപ്പം വീട്ടിലേക്കു യാത്ര തിരിച്ചത്.  വിദേശത്തു നിന്നെത്തിയ ഇദ്ദേഹം എടപ്പാൾ നടുവട്ടത്തെ ക്വാറന്റീൻ കേന്ദ്രത്തിലെത്തിയത്  ആഴ്ചകൾക്ക് മുൻപാണ്. ഒപ്പമുള്ള ബാഗിൽ വലിയെ‍ാരു കെട്ട് സിഗരറ്റ് പാക്കറ്റും ഒളിപ്പിച്ചു വച്ചിരുന്നു.

ഭക്ഷണം നൽകാനായി ട്രോമാ കെയർ വെ‍ാളന്റിയർമാർ വാതിലിനു സമീപമെത്തുമ്പോൾ സിഗരറ്റിന്റെ മണം. ഇവർ വിവരം ക്വാറന്റീൻ കേന്ദ്രത്തിന്റെ ചുമതലയിലുണ്ടായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ എൻ.അബ്ദുൽ ജലീലിനെ അറിയിച്ചു. തുടർന്ന് ഇയാളിൽ നിന്നു സിഗരറ്റ് വാങ്ങിവച്ചു. എന്നാൽ സിഗരറ്റ് കിട്ടാതെ രാത്രിയായാൽ ഇയാൾക്കു കൈകൾ വിറയ്ക്കുകയും തല ചുമരിൽ ഇടിക്കുകയും ചെയ്യുന്ന അവസ്ഥയെത്തി. ഒടുവിൽ അധികൃതർ 2 പാക്കറ്റ് സിഗരറ്റു നൽകി.

പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു നിരന്തരം ബോധവൽക്കരണവും നൽകി. ദിവസങ്ങൾ ചെല്ലുന്തോറും വലിയുടെ അളവു കുറഞ്ഞു വന്ന് 1 സിഗരറ്റിലെത്തി. ഏറ്റവുമെ‍ാടുവിൽ ഇനി വലിക്കുന്നില്ലെന്ന് ഇയാൾ അറിയിച്ചതോടെ ശ്രമം ഫലം കണ്ടതിന്റെ ആശ്വാസത്തിലായിരുന്നു അധികൃതരും വെ‍ാളന്റിയർമാരും. വലിക്കാൻ വല്ലാതെ തോന്നിയാൽ എടുക്കാനായി ജനലിന് സമീപം വച്ചിരുന്ന സിഗരറ്റ് അടുത്ത ദിവസം അവിടെത്തന്നെ ഇരിക്കുന്നത് കണ്ടതോടെ ഇയാൾ പുകവലി മുക്തനായെന്ന് അധികൃതർ ഉറപ്പിച്ചു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...