32 ഡിഗ്രി ചൂടിൽ പിപിഇയും ധരിച്ച് തറയിൽ വിശ്രമിക്കുന്ന നഴ്സ്; അഭിമാനമെന്ന് മന്ത്രി

ppe-nurse
SHARE

പിപിഇ കിറ്റ് ധരിച്ച തറയിൽ വിശ്രമിക്കുന്ന നഴ്സിന്റെ ചിത്രം കോവിഡ് കാലത്തെ അതിജീവനക്കാഴ്ചയായി. ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കെപ്പെട്ടിരുന്നു. അസമിലെ ഗുവാഹത്തിയിലുള്ള ഒരി ആശുപത്രിയിൽനിന്നു പകർത്തിയതായിരുന്നു ഈ ചിത്രം. 32 ഡിഗ്രി സെൽഷ്യസ് ചൂടിൽ ഈ പിപിഇ കിറ്റും ധരിച്ചുള്ള കഷ്ടപ്പാട് നമുക്ക് സങ്കൽപിക്കാവുന്നതിനും അപ്പുറമാണെന്ന് ട്വിറ്ററിൽ പങ്കുവച്ച ഈ ചിത്രത്തിൽ പറയുന്നു.

ഇപ്പോഴിതാ നഴ്സിനെ പ്രശംസിച്ച് അസം ആരോഗ്യമന്ത്രിയും എത്തിയിരിക്കുന്നു. അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ ‘എന്റെ ടീമിൽ അഭിമാനമുണ്ട്’ എന്നു പറഞ്ഞ് ചിത്രം റിട്വീറ്റ് ചെയ്തു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...