വിദേശത്ത് ജോലി പോയോ? നാട്ടിൽ ജീവിതം തിരികെ പിടിച്ച ഇവരെ അറിയൂ

kannur-pravasi
SHARE

വിദേശത്തുനിന്ന് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവർ  ആശങ്കപ്പെടേണ്ടതില്ലെന്നു ചങ്കുറപ്പോടെ പറയുന്നവർ ഒട്ടേറെയുണ്ട് ഇവിടെ. നാട്ടിൽ തിരിച്ചെത്തി ജീവിതം പച്ച പിടിപ്പിച്ചവരുടെ കഥകൾ തുടരുന്നു...

ദുബായിലെ നിർമാണ കമ്പനിയിലായിരുന്നു വർഷങ്ങളോളം. കഷ്ടപ്പാടിനൊത്ത വരുമാനമില്ലാതെ വന്നപ്പോ‍ൾ ആ ജോലി ഉപേക്ഷിച്ചു. ഒടുവിൽ നാട്ടിലെത്തുമ്പോൾ കൈമുട്ടിലെ വേദനയും കുറെ കടങ്ങളും മാത്രം ബാക്കി. ഉപജീവനത്തിനായി എന്തു ചെയ്യുമെന്ന ചോദ്യം ചെന്നെത്തിയത് മുച്ചക്ര വാഹനത്തിലാണ്. ഒരൊറ്റ മണിക്കൂർ കൊണ്ടാണ് ഡ്രൈവിങ് പഠിച്ചെടുത്തത്. സൊസൈറ്റിയിൽ നിന്നു പാൽ എടുത്ത് ഈ ഓട്ടോറിക്ഷയിലാണ്  വീടുകളിലെത്തിക്കുന്നത്. ഇതിനു പുറമെ, നാട്ടിൽ രണ്ടര ഏക്കർ സ്ഥലം പാട്ടത്തിനെടുത്തു നെൽകൃഷിയും ചെയ്യുന്നുണ്ട്.  നാറാത്ത് പഞ്ചായത്തംഗം കൂടിയാണ് സജീവൻ.

kannur-auto-driver

ശശി കൊയിലാണ്ടി – (അലവിൽ)

2013ൽ കുവൈത്തിൽ നിന്നു തിരിച്ചെത്തി. അറിയുന്ന ജോലി ഫൊട്ടോഗ്രഫിയാണ്. സമയം തെല്ലും കളയാതെ, നാട്ടിലെത്തിയതിന്റെ മൂന്നാംനാൾ തളിപ്പറമ്പിലെ സുഹൃത്തിന്റെ സ്റ്റുഡിയോയിൽ ജോലിക്കു കയറി.  അതായിരുന്നു തുടക്കം. പിന്നീട് താളിക്കാവിൽ ഒരു ഡിസൈനിങ് ഷോപ് ആരംഭിച്ചു. ഇപ്പോൾ നാട്ടിൽ തിരക്കേറിയ ഫ്രീലാൻസ് ഫൊട്ടോഗ്രഫറാണു ശശി.

എ.വി.ജാബിർ (പൂതപ്പാറ) 

10 വർഷം ദുബായിൽ പച്ചക്കറി മാർക്കറ്റിൽ ലോഡിങ് തൊഴിലാളിയായിരുന്നു. 2013ലാണു തിരിച്ചെത്തുന്നത്. നാട്ടിൽ തിരിച്ചെത്തി എന്തു തുടങ്ങുമെന്ന ചിന്ത എത്തി നിന്നത്, ദുബായിലെ ആ പച്ചക്കറി മാർക്കറ്റിൽത്തന്നെ. ജ്യൂസ് കട എന്ന ആശയത്തിലേക്കുള്ള വഴിയായിരുന്നു അത്.  അഴീക്കോട് പൂതപ്പാറയിൽ  ജ്യൂസ് കട ആരംഭിച്ചു. കട ക്ലിക്കായതോടെ വ്യത്യസ്ത രുചികളിലുള്ള മുപ്പതോളം ഷേയ്ക്കുകൾ പരീക്ഷിച്ചു. എല്ലാം വിജയകരം. ഇപ്പോൾ ജാബിറിന്റെ ഷേയ്ക്കിനായി ദൂരെ നിന്നുവരെ ആളുകളെത്തുന്നുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...