‘മരുമോനെ വീട്ടില്‍ വിളിച്ചമ്മായി..’; മരുമകനായി 67 വിഭവങ്ങളുള്ള സദ്യ: വിഡിയോ

67-item-Andhra
SHARE

മരുമകന് വേണ്ടി വിഭവസമൃദ്ധമായ സദ്യയൊരുക്കിയിരിക്കുകയാണ് ഒരു വീട്ടമ്മ. ഒന്നും രണ്ടുമല്ല അറുപത്തേഴു വിഭവങ്ങളാണ് തീൻ മേശയിൽ ആന്ധ്രക്കാരിയായ വീട്ടമ്മ ഉണ്ടാക്കിയിരിക്കുന്നത്. വിഡിയോയിലൂടെയാണ് വീട്ടമ്മ താനൊരുക്കിയ വിഭവങ്ങള്‍ പരിചയപ്പെടുത്തുന്നത്.

രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കുള്ളിൽ തന്നെ 93000 പേര് കാണുകയും നിരവധി പേർ വീട്ടമ്മയുടെ പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും  പോസ്റ്റുകൾ ഇടുകയും  ചെയ്തു. മരുമകന് ഇത്തരത്തിലുള്ള സ്വാഗതം  നൽകുന്നത് സമൂഹത്തിലെ ആൺമേൽക്കോയ്മയെ ശരിവെച്ചു കൊടുക്കുന്നതിനു തുല്യമാണെന്ന് ചിലർ പറയുമ്പോൾ മരുമകൻ തടി കൂടി തട്ടിപോകുമല്ലോ എന്ന ഹാസ്യരൂപത്തിലുള്ള കമന്റുകളും സജീവമാണ്. 

മരുമകനെ കൂടി ഇത്തരം വിഭവങ്ങൾ ഉണ്ടാക്കുവാൻ പഠിപ്പിക്കണമെന്നാണ് ചിലരുടെ ആവശ്യം.  സ്വന്തം മകൾക്കും ഇത് പോലെയൊക്കെയുള്ള സദ്യ കൊടുക്കേണ്ടേ എന്നാണ് ചിലരുടെയൊക്കെ ചോദ്യം. താൻ ഉണ്ടാക്കിയ വിഭങ്ങളെ കുറിച്ച് വിശദമായ വിവരണവും വീഡിയോയിലൂടെ വീട്ടമ്മ നൽകുന്നുണ്ട്.  ഏതായാലും സമൂഹ മാധ്യമങ്ങളിൽ വീട്ടമ്മ വൈറലാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...