89-ാം വയസ്സില്‍ അച്ഛൻ; സന്തോഷ രഹസ്യം ഇതാണ്; ഒരു കുട്ടി കൂടി വേണം

abianaecclestone
SHARE

ഫോർമുല വൺ മത്സരങ്ങളിൽ ഒരു കാലത്ത് തിളങ്ങിയ ബെർണി എക്ലസ്റ്റോണ്‍ എൺപത്തി ഒൻപതാം വയസ്സിൽ അച്ഛനായ സന്തോഷം കഴിഞ്ഞ ദിവസമാണ് പങ്കുവയ്ക്കുന്നത്. ഇനി ഒരു കുട്ടി കൂടി വേണമെന്നതാണ് തന്‍റെ ആഗ്രമെന്ന വെളിപ്പെടുത്തലുമായാണ് ഇപ്പോൾ താരം എത്തിയിരിക്കുന്നത്. ബിസിനസുകാരനുമായ ബെർണി എക്ലസ്റ്റോണിൻറെ മൂന്നാം ഭാര്യ ഫാബിയാനയിലാണ് ആൺകുഞ്ഞ് പിറന്നത്. 

പലർക്കും താൻ മരുന്ന് എന്തെങ്കിലും കഴിക്കുന്നുണ്ടെന്നും സംശയമുണ്ടാവാം എന്നാൽ ഇനിയൊരു കുട്ടിക്കായുള്ള ശ്രമത്തിലും തനിക്ക് വയാഗ്ര ആവശ്യമില്ലെന്നും വൈറ്റമിൻ –ഡ‍ിയാണ് തന്‍റെ കരുത്തിന്‍റെ രഹസ്യമെന്നും ബെർണി പറയുന്നു.

ജൂലൈ 1ന് ആയിരുന്നു ഫാബിയാ കുഞ്ഞിന് ജന്മം നൽകിയത്. ഏസ് എന്നാണ് പേരിട്ടിരിക്കുന്നത്. തനിക്ക് ആദ്യ കുട്ടികൾ ഉണ്ടായപ്പോൾ അവർക്കൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചിരുന്നില്ലെന്നും ബിസിനസിൽ നിന്നു വിട്ടു നിൽക്കുന്നതിനാൽ കൂടുതൽ സമയം മകനൊപ്പം ചെലവഴിക്കാനാകുമെന്നും താരം പറയുന്നു.  അവന് ഒരു ഇളയ സഹോദരനോ, സഹോദരിയോ ഉണ്ടായേക്കാമെന്നുമാണ് ബെർണി ദ് സണ്ണിനോട് പ്രതികരിച്ചത്. 

ഭാര്യ ഗർഭിണിയാണെന്ന വാർത്ത പുറത്തു വന്നപ്പോൾ സന്തോഷം കൊണ്ടദ്ദേഹം പറഞ്ഞതിങ്ങനെയാണ്. "ഏറെനാളായി ഭാര്യയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞത് ഇപ്പോഴാണ്." പ്രണയത്തിലായിരുന്ന സമയത്ത് കുഞ്ഞിനു വേണ്ടിയുള്ള ആഗ്രഹം ഫാബിയാന പ്രകടിപ്പിച്ചിരുന്നെന്നും താൻ സമ്മതം അറിയിച്ചിരുന്നതായും ബെര്‍ണി പറഞ്ഞു. ആ ആഗ്രഹം സാധ്യമായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. 

2012 ലായിരുന്നു ബെർണിയുടേയും 44 കാരി ഫാബിയാനയുടേയും വിവാഹം. മുൻ വിവാഹങ്ങളിലായി ഡിബോറ (65), തമാറ (36) പെട്ര (31) എന്നീ മൂന്നു പെൺമക്കളാണുള്ളത്. ബെർണിക്ക് അഞ്ച് പേരക്കുട്ടികളുമുണ്ട്. 

ഇംഗ്ലണ്ടിലെ സഫോക്കിൽ ഒരു മത്സ്യത്തൊഴിലാളിയുടെ മകനായാണ് ബെർണിയുടെ ജനനം. 16–ാം വയസ്സിൽ പഠനം അവസാനിപ്പിച്ച് ഇദ്ദേഹം പല മേഖലകളിലും ജോലി ചെയ്തു. പിന്നീട് ബിസിനസ് രംഗത്തെ അതികായനായി വളരുകയായിരുന്നു. നിലവിൽ 2.5 ബില്യൻ യൂറോയുടെ ആസ്ഥിയാണുള്ളത്. കാർ ഡ്രൈവറാകാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ്  ബെർണി മോട്ടോർ റെയ്സിങ്ങിലേക്ക് ചുവട് വെച്ചത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...