അടിമുടി സ്വർണ്ണം പൂശിയ ആഢംബര ഹോട്ടൽ; വൈറൽ കാഴ്ച

golden-hotel
SHARE

വിയറ്റ്നാമിലെ പുതിയ ആഢംബര ഹോട്ടലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്താ ഹോട്ടലിന്‍റെ പ്രത്യേകത എന്നല്ലേ.. ???അകവും പുറവുമെല്ലാ സ്വര്‍ണ്ണം പൂശിയാണ് ഹോട്ടലിന്‍റെ നിർമ്മാണം.  

വിയറ്റ്നാമിന്റെ തലസ്ഥാന നഗരിയായ ഹനോയിലെ ജിയാങ് വോ ലേക്കിലാണ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ആദ്യ 24 കാരറ്റ് ഗോൾഡ് പ്ലേറ്റഡ് ഹോട്ടൽ എന്ന തലക്കെട്ടോടെയാണ് ഡോൾസ്ഹനോയ് ഗോൾഡൻ ലേക്ക് ഹോട്ടൽ തുറന്നിരിക്കുന്നത്. എൻട്രി ഗേറ്റ് മുതൽ വാതിൽപ്പടികൾ, മുറികൾ ബാത്ത്ടബുകൾ , വാഷ്ബേസിൻ, പൂൾ എന്നിവയുൾപ്പെടെ സകലതും സ്വർണ്ണമയമാണ്. ഹോട്ടലിലെ ഏറ്റവും വലിയപ്രത്യേകതയാണ് റൂഫ് ടോപ്പിലെ ഇൻഫിനിറ്റി പൂൾ. 

ഹോട്ടലിന് മുകളിൽ നിന്ന് സിറ്റിയുടെ സൗന്ദര്യം മുഴുവൻ ആസ്വാദിക്കാവുന്ന തരത്തിലാണ് പൂൾ നിർമ്മാണം. 24 നിലകളുള്ള ഹോട്ടലിൽ 400 മുറികളാണുള്ളത്.ഹോട്ടലിൽ ഒരു രാത്രി താമസിക്കുന്നതിന് 250 ഡോളറാണ് ചെലവ്. പതിനൊന്ന് വർഷമെടുത്താണ്  ഹോട്ടലിന്റെനിർമ്മാണം പൂർത്തിയാക്കിയത്. ഹോവ ബിൻ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഈ ആഢംബര ഹോട്ടൽഅമേരിക്കൻ വിൻധം ഹോട്ടൽസ് ബ്രാൻഡിന്‍റെ കീഴിലാണ് പ്രവർത്തിക്കുന്നത്.കോവിഡ് പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയ സാഹചര്യത്തിലാണ്ഹോട്ടൽ ഉദ്ഘാടനം ചെയ്തത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...