ജോലി പോയി; നാട്ടിലെത്തി തട്ടുകട തുടങ്ങി അമേരിക്കൻ കപ്പലിലെ ഷെഫ്

thattukada-chef
SHARE

ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട അമേരിക്കൻ കപ്പലിലെ യുവ ഷെഫ് നാട്ടിൽ തട്ടുകട തുടങ്ങി! കണിച്ചുകുളങ്ങര കടുത്താനത്ത‌് ബാബുവിന്റെ മകൻ ബിബോഷാണ് അതിജീവനത്തിന്റെ പുതിയ തട്ട് തുറന്നത്. കാനഡയിലെ റസ്റ്ററന്റിൽ ഷെഫ് ആയിരുന്ന തണ്ണീർമുക്കം വടക്കേക്കരി സോനു സോമൻ സഹായത്തിനുമുണ്ട്. ദേശീയപാതയിൽ കണിച്ചുകുളങ്ങര കവലയ്ക്കു സമീപമാണ് തട്ടുകട.

അവധിക്ക് ജനുവരിയിൽ നാട്ടിലെത്തിയതാണ് ബിബോഷ്. തിരികെ മടങ്ങാനായി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ലോക്ഡൗണിന്റെ ഭാഗമായി വിമാന സർവീസ‌് നിർത്തിയത‌് അറിയുന്നത്. വിവാഹത്തോട് അനുബന്ധിച്ചാണ് സോനു മാർച്ച് ആദ്യവാരം നാട്ടിലെത്തിയത്. വിമാന സർവീസ് തുടങ്ങിയാൽ തിരികെ പോകാനാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...