‘എന്റെ അമ്മ ചോദിച്ചു നീയും ഇതിന് അകത്തുണ്ടോ?’; കണ്ണീരോടെ ടിനി പറയുന്നു

tini-tom-live
SHARE

‘എന്റെ അമ്മ കണ്ണുനിറഞ്ഞ് എന്നോട് ചോദിച്ച്, നീ ഇതിനകത്ത് ഉണ്ടോയെന്ന്..’ കണ്ണീരോടെ നടൻ ടിനി ടോം ഫെയ്സ്ബുക്ക് ലൈവിലെത്തി പറയുന്ന വാക്കുകളാണിത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ചർച്ചയാവുന്ന കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ടിനി ടോമിന് പങ്കുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇത് വ്യാജമാണെന്നും മനപൂർവം ഉപദ്രവിക്കുകയാണെന്നും ടിനി ടോം പറയുന്നു.

ഷംനാ കാസിമിന്റെ പരാതിയുമായി ബന്ധപ്പെട്ട് ഉയർന്ന കേസുകളിൽ ടിനി ടോമിനെ ചോദ്യം ചെയ്തു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം ഉണ്ടായിരുന്നു. ഇതിനെതിരെയാണ് താരത്തിന്റെ പ്രതികരണം. കള്ളക്കടത്തുമായോ ഇപ്പോൾ പിടിയിലായ സംഘവുമായോ തനിക്ക് ഒരു ബന്ധവുമില്ലെന്നും പൊലീസ് തന്നെ വിളിച്ചിട്ടു പോലുമില്ലെന്നും ടിനി പറയുന്നു. തനിക്കെതിരെ കുറച്ച് നാളായി സൈബർ ആക്രമണം രൂക്ഷമാണെന്നും അദ്ദേഹം പറയുന്നു. സംഭവത്തിൽ എംപിക്കും എംഎൽഎയ്ക്കും പരാതി നൽകിയിട്ടുണ്ടെന്നും ടിനി ഫെയ്സ്ബുക്ക് ലൈവിൽ പറയുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...