ഭർത്താവിന് ക്രൂരമർദനം, സിഗററ്റ് കൊണ്ട് പൊള്ളിച്ചു; ഭാര്യയുടെ അക്രമം; വിഡിയോ

attack-lady
SHARE

ഭർത്താവിനെ അതിക്രൂരമായി മർദിക്കുന്ന വിഡിയോ പുറത്തുവന്നതോടെ ഭാര്യയ്ക്കെതിരെ പൊലീസ് കേസെടുത്തു. കൊൽക്കത്ത ബിധാൻനഗറിലാണ് 33 വയസുള്ള ഭർത്താവിനെ ഭാര്യ ക്രൂരമായി മർദിച്ചത്. കഴിഞ്ഞ നാലുവർഷമായി ഭാര്യയിൽ ഇത്തരത്തിൽ തന്നെ ഉപദ്രവിക്കുന്നതായും ഇയാൾ പരാതിയിൽ പറയുന്നു.

ഭര്‍ത്താവിനെ അടിക്കുകയും കുനിച്ച് നിര്‍ത്തി ഇടിക്കുന്നതും തെറി വിളിക്കുന്നതും അടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഭർത്താവിന്റെ മാതാപിതാക്കൾ കോവിഡ് സമയത്ത് വീട്ടിലെത്തിയതിനാണ് ഭാര്യയുടെ മർദനം. ഇവർ കോവിഡും െകാണ്ടാണ് വന്നിരിക്കുന്നത് എന്നാരോപിച്ചാണ് ഭാര്യ മർദനം തുടങ്ങിയത്. സിഗററ്റ് വച്ച് ഭർത്താവിന്റെ ശരീരം പൊള്ളിക്കുകയും ചെയ്തു.

പിന്നാലെ ഇയാൾ ആശുപത്രിയിൽ ചികിൽസ തേടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന് പിന്നാലെ വെബ്ക്യാമില്‍ റെക്കോഡ് ചെയ്ത മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.  

MORE IN SPOTLIGHT
SHOW MORE
Loading...
Loading...