ഫ്ലാറ്റിന്റെ പതിനഞ്ചാം നിലയിൽ പാമ്പ്; വാവ സുരേഷ് പിടികൂടി

vava-suresh-snake
SHARE

നഗരത്തിലെ ഫ്ലാറ്റിന്റെ പതിനഞ്ചാം നിലയിൽ കയറിക്കൂടിയ പാമ്പിനെ വാവ സുരേഷ് പിടികൂടി. കളത്തിപ്പടിക്കു സമീപത്തെ ഫ്ലാറ്റിൽ ശനിയാഴ്ച രാത്രി എട്ടോടെയാണ് 2 അടി നീളമുള്ള പാമ്പിനെ കണ്ടത്. ടൈൽ പാകിയ നിലത്ത് അതിവേഗം ഇഴഞ്ഞുനീങ്ങിയ പാമ്പിനെ കണ്ട് താമസക്കാർ പരിഭ്രാന്തരായി. അൽപസമയത്തിനു ശേഷം പാമ്പിനെ കാണാതായതോടെ പരിഭ്രാന്തി കൂടി. ആശങ്കയിൽ രാത്രി മുഴുവൻ കഴിച്ചുകൂട്ടിയ ഇവർ അറിയിച്ചതനുസരിച്ച് ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്തു നിന്നു വാവ സുരേഷ് എത്തി. 

താമസക്കാർ പറഞ്ഞതനുസരിച്ച് പാമ്പിനെ കണ്ട മുറിയിലും സമീപത്തും പരിശോധിച്ചപ്പോൾ ഭിത്തി അലമാരയുടെ വശത്തെ പാനലിന്റെ ഉള്ളിൽ പാമ്പ് ഉണ്ടെന്ന് ഉറപ്പിച്ചു. പാനൽ ഇളക്കി മാറ്റിയതോടെ 2 വയസ്സുള്ള ‘അതിഥി’ പുറത്തുചാടി. ‘ചുരുട്ട’ ഇനത്തിൽപെട്ട പാമ്പ് നിമിഷങ്ങൾക്കുള്ളിൽ വാവ സുരേഷിന്റെ വലതു കൈക്കുള്ളിലെ സുരക്ഷയിലേക്കു ചുരുണ്ടുകയറി. പാമ്പിനെ പിടികൂടിയ ശേഷമാണു താമസക്കാർക്കു ശ്വാസം നേരെ വീണത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...