നാലുകോടിയുടെ സൂപ്പർകാർ സ്വന്തമാക്കി; 20–ാം മിനിറ്റിൽ തവിടുപൊടി

super-car-accident
SHARE

സൂപ്പർകാർ സ്വന്തമാക്കി ഇരുപതാം മിനിറ്റിൽ ചെറിയൊരു തകരാർ സംഭവിച്ച് നടുറോഡിൽ നിന്നു പോകുക, റോഡിൽ നിന്ന് മാറ്റാൻ സമയം കിട്ടുന്നതിന് മുൻപ് തന്നെ മറ്റൊരു വാഹനം ഇടിച്ച് പുതിയ കാർ തകരുക. അതും ഇന്ത്യൻ വില ഏകദേശം 4 കോടി രൂപ വില വരുന്ന സൂപ്പർകാർ . നിർഭാഗ്യം എന്നല്ലാതെ മറ്റൊന്നും ഇതിനെക്കുറിച്ച് പറയാനാകില്ല.

ലണ്ടനിലാണ് സംഭവം നടന്നത്. വാഹനം ഷോറൂമിൽ നിന്നിറക്കി റോഡിലൂടെ ഓടിക്കുമ്പോൾ ചെറിയ സാങ്കേതിക തകരാർ കാരണം നിന്നുപോയി. അതു പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിന്നിൽ നിന്നെത്തിയ വാൻ സൂപ്പർകാറിനെ ഇടിച്ചു തകർത്തത്.

വാൻ ഡ്രൈവർക്ക് ചെറിയ പരിക്കേറ്റെന്നും ബാക്കി ആർക്കും കുഴപ്പങ്ങളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. യുകെയിൽ 200000 യൂറോയാണ് വാഹനത്തിന്റെ വില. ഇന്ത്യയിൽ ലഭ്യമായി മോഡലിന്റെ എക്സ്ഷോറൂം വില ഏകദേശം നാലുകോടി രൂപയാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...