അപകടത്തിൽ കാൽനഷ്ടമായി; കൃത്രിമകാലിനായി ഒറ്റക്കാലിൽ നൃത്തം ചെയ്ത് യുവാവ്

danceaccident-02
SHARE

പ്രതിസന്ധികളെ മനക്കരുത്ത് കൊണ്ട് നേരിട്ട്   ജീവിതത്തെ തിരിച്ചുപിടിക്കുകയാണ് വയനാട് മണിയങ്കോട് സ്വദേശിയായ ഒരു ചെറുപ്പക്കാരന്‍. മൂന്നു മാസം മുമ്പ് അപകടത്തെത്തുടര്‍ന്ന് ഒരു കാല്‍ നഷ്ടപ്പെട്ട സ്വരൂപ് ജനാര്‍ദനനാണ് നൃത്തച്ചുവടുകളിലൂടെ ലക്ഷ്യങ്ങള്‍ നേടാന്‍ പരിശ്രമിക്കുന്നത്. വിധിയെ പഴിച്ചു കഴിയുന്നവര്‍ക്ക് വാക്കുകളിലൂടെ കൂടി പ്രചോദനം നല്‍കുന്നു സ്വരൂപ്. 

ഒറ്റക്കാലുമായി സ്വരൂപ് ജനാര്‍ദനന്‍ കൂട്ടുകാരൊത്ത് ഡാന്‍സ് കളിക്കുകയാണ്. തിരിച്ചടികളില്‍ പതറാത്ത ചുവടുകള്‍..

സിനിമയും ഡാന്‍സും സിനിമയും ഭ്രമമായി കൊണ്ടു നടന്ന ചെറുപ്പക്കാരനായിരുന്നു സ്വരൂപ് ജനാര്‍ദനന്‍. പക്ഷെ ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന്  ജീവിതം കീഴ്‍മേല്‍ മറിഞ്ഞു. താല്‍ക്കാലിക ജോലി സ്ഥലത്തേക്ക് ഇരുചക്രവാഹനത്തില്‍ പോകും വഴി അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ചുവീഴ്ത്തി.

ബൈക്ക് കത്തിനശിച്ചു. ഹെല്‍മെറ്റ് വെച്ചത് കൊണ്ട് മാത്രമാണ് ജീവന്‍ തിരിച്ചുകിട്ടിയത്. പക്ഷെ ഒരു കാല്‍ നഷ്ടമായി. വിധിയോട് തോല്‍ക്കാന്‍ സ്വരൂപ് തയാറായില്ല. കൂട്ടുകാരോടൊപ്പം പഴയ സ്വപ്നങ്ങള്‍ തിരിച്ചു പിടിക്കുകയാണ്.

പുതിയ ചെറുപ്പക്കാരോട് ഒരു ഉപദേശമുണ്ട്. ലക്ഷ്യങ്ങളിലേക്ക് നടന്നടുക്കാന്‍ സ്വരൂപിന് ഒരു കാല്‍ സഹായം വേണം. ഇതിനുള്ള ചികില്‍സയ്ക്കായി 24 ലക്ഷം രൂപയാണ് കണക്കുകൂട്ടുന്നത്. ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സ്വരൂപ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...