ചിരുവിന് ഇനി അനിയന്റെ ശബ്ദം; ആഗ്രഹപൂർത്തീകരണം; കാത്തിരിപ്പ്

chiranjeevi-sarja
SHARE

ഉറ്റവർക്കു മാത്രമല്ല, വാർത്തയറിഞ്ഞറിഞ്ഞവരെയാകെ വേദനിപ്പിച്ച സംഭവമായിരുന്നു കന്നഡനടൻ ചിരജ്ജീവി സർജയുടെ അകാലത്തിലുള്ള മരണം.  ജൂൺ 7നാണ് ചിരു എന്ന് പ്രിയപ്പെട്ടവർ സ്നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ വിയോഗം. നടി മേഘ്ന രാജാണ് ഭാര്യ. ആദ്യത്തെ കുഞ്ഞ് പിറക്കുന്നതും പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളുടെ ഫലം അറിയുന്നതും കാത്തു നിൽക്കാതെയായിരുന്നു ഈ വിടവാങ്ങൽ. 

നാല് ചിത്രങ്ങളാണ് ചിരുവിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. അതിൽ ഒന്നായ രാജമാർത്താണ്ഡത്തിന്റെ ഡബ്ബിങ്ങ് ജോലികളാണ് അവശേഷിക്കുന്നത്. ഈ ചിത്രത്തിൽ ചിരുവിന് സഹോദരനും നടനുമായ ധ്രുവ സർജ ശബ്​ദം നൽകുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കഥാപാത്രത്തോട് നീതി പുലർത്തുമെന്ന് ധ്രുവ ചിത്രത്തിന്റെ സംവിധായകന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതുകൂടാതെ, നിർമാണത്തിലിരിക്കുന്ന ചിരഞ്ജീവിയുടെ മറ്റ് സിനിമകളുടെ നിർമാതാക്കളെയും സഹായിക്കാനുള്ള  തീരുമാനത്തിലാണ് ധ്രുവ.

പഴയ കന്നഡ ശൈലിയിലുള്ള നീളമേറിയ സംഭാഷണങ്ങൾ ചിത്രത്തിലുണ്ട് . അതിനാൽ തന്നെ ചിരു ഏറെ പ്രതീക്ഷയോടെ കണ്ടിരുന്നതായിരുന്നു ചിത്രത്തിന്റെ ഡബ്ബിങ്ങ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...