16–കാരിയായ ടിക് ടോക് താരം സിയ കക്കർ ആത്മഹത്യ ചെയ്ത നിലയിൽ

tiktok-star
SHARE

പ്രമുഖ ടിക് ടോക് താരവും നര്‍ത്തകിയുമായ സിയ കക്കാര്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഡല്‍ഹിയിലെ അവരുടെ വീട്ടിലാണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ആരാധകരുള്ള വ്യക്തിയാണ് ഇവര്‍. മരണ വാര്‍ത്ത അവരുടെ മാനേജര്‍ അര്‍ജുന്‍ സരിന്‍ സ്ഥിരീകരിച്ചു.

എന്തെങ്കിലും വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യക്ക് കാരണമെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ബുധനാഴ്ച രാത്രി അര്‍ജുനും സിയ കക്കാറും സംസാരിച്ചിരുന്നു. പുതിയ ചില പ്രൊജക്ടുകളെ കുറിച്ചാണ് സംസാരിച്ചത്. അസാധാരണമായി ഒന്നും അപ്പോള്‍ തോന്നിയിരുന്നില്ലെന്ന് അര്‍ജുന്‍ പറഞ്ഞു.

ഡല്‍ഹിയിലെ പ്രീത് വിഹാറിലാണ് സിയാ കക്കാറിന്റെ വീട്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ തിളങ്ങി നിന്നിരുന്ന വ്യക്തിയാണ് സിയാ കക്കാര്‍. അവരുടെ നൃത്ത വീഡിയോകളാണ് പ്രധാനമായും സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഒരുലക്ഷത്തിലധികവും ടിക് ടോക്കില്‍ 11 ലക്ഷത്തിലധികവും ഫോളവേഴ്‌സുണ്ട് സിയ കക്കാറിന്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...