അട്ടപ്പാടി ഊരുകളിൽ ടിവിയടക്കം സഹായം എത്തിച്ച് സന്തോഷ് പണ്ഡിറ്റ്

santhoshpandit-help
SHARE

അട്ടപ്പാടി ഊരുകളിലെ നിർധനരായ വിദ്യാർഥികൾക്കു ടിവിയും പാവപ്പെട്ട കുടുംബങ്ങൾക്കു മറ്റു സഹായവും നൽകി സന്തോഷ് പണ്ഡിറ്റ്. ഇതിനു മുമ്പും അട്ടപ്പാടി ഊരുകളിൽ സഹായവുമായി എത്തിയ വ്യക്തി കൂടിയാണ് പണ്ഡിറ്റ്.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വായിക്കാം:

ഞാൻ കുറച്ച് ദിവസങ്ങളിലായ് അട്ടപ്പാടി, പാലക്കാട് മേഖലകളില്‍ ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാനായുള്ള പര്യടനത്തിലാണ്. അട്ടപ്പാടിയിലെ ചില ഉൗരിലെ വിദ്ധ്യാ൪ത്ഥികള്‍ക്കു ടിവിയും, തയ്യില്‍ മെഷീനുകളും, ഉൗരിലെ കുടുംബങ്ങൾക്കു പച്ചക്കറി, പലചരക്കും നൽകി. (ഇത് ഒന്നാംഘട്ടം മാത്രമാണ്. അധികം വൈകാതെ, എന്റെ അവസ്ഥ മെച്ചപ്പെട്ടാല്‍ ഉടനെ, വീണ്ടും വന്ന് കുറേ കാര്യങ്ങള്‍ കൂടി ചെയ്യണം.)

ഒരു ഗാനത്തിലൂടെ ലക്ഷ കണക്കിന് ആരാധകരെ ഉണ്ടാക്കിയ അട്ടപ്പാടിയുടെ സ്വന്തം നഞ്ചമ്മയെ വീണ്ടും കണ്ടപ്പോള് ഒരുപാട് സന്തോഷം തോന്നി .

ഇനി ഒരാഴ്ചത്തെ മലപ്പുറം, വയനാട് ജില്ലാ പര്യടനങ്ങള്‍ തുടരുന്നു.

(നന്ദി...രമേശേട്ടൻ, ഷാലു ജി, പ്രമോഷ് ജി, മണികണ്ഠൻ ജി, രജ്ജൻ ജി അട്ടപ്പാടിയിലെ നല്ലവരായ നാട്ടുകാ൪..)

MORE IN SPOTLIGHT
SHOW MORE
Loading...
Loading...