5 പേർക്കുള്ള ഭക്ഷണം ഒറ്റയ്ക്ക് അകത്താക്കി; വേറിട്ട ചലഞ്ച്; വിഡിയോ വൈറൽ

food-challenge
SHARE

പല തരത്തിലുള്ള ചലഞ്ചുകളുടെ കാലമാണ് ഇത്. ഇപ്പോഴിതാ അത്തരത്തിലൊരു ചലഞ്ചിന്റെ വി‍‍ഡിയോ ആണ് ശ്രദ്ധേയമാകുന്നത്. അഞ്ച് പേർക്ക് കഴിക്കാവുന്ന 4000 കാലറിയുള്ള ഭക്ഷണം ഒറ്റയ്ക്ക് അകത്താക്കിയിരിക്കുകയാണ് ഒരു യുവതി.

കേറ്റ് ഓവൻസ് എന്ന എന്ന ഇരുപത്താറുകാരിയായ ഫുഡ് വ്ലോഗറാണ് ഈ സാഹസത്തിന് മുതിർന്നത്. ബ്രിട്ടനിലെ ഏറ്റവും വലിയ മത്സ്യ ഇനമായ ആന്‍സെല്‍ ഫിഷും ചിപ്പ്‌സും അടങ്ങുന്ന വിഭവമാണ് കേറ്റ് 30 മിനിറ്റുകൊണ്ട് കഴിച്ചു തീര്‍ത്തത്. സാധാരണ നല്‍കുന്നതിനേക്കാള്‍ അഞ്ചിരട്ടി കൂടുതല്‍ വിളമ്പിയിരുന്നു കേറ്റിന്റെ പ്ലേറ്റില്‍. കൊറോണക്കാലമായതിനാല്‍ റസ്റ്റൊറന്റില്‍ ഇരുന്ന് കഴിക്കാന്‍ പറ്റില്ല. ഈ ഭക്ഷണം പായ്ക്ക് ചെയ്യാന്‍ പറ്റാത്തതിനാല്‍ അവര്‍ ട്രേ അടക്കമാണ് കേറ്റിന് നല്‍കിയത്.

കേറ്റിന്റെ തന്നെ നാടായ ഹാംസ്പിയറിലെ ഒരു റസ്റ്റൊറന്റാണ് കേറ്റിനെ ഈ ചലഞ്ച് ഏറ്റെടുക്കാനായി വിളിച്ചത്. 24 ഇഞ്ച് നീളമുള്ള മീന്‍ പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ മുക്കി പൊരിച്ചെടുത്തതും ചിപ്‌സും അടങ്ങുന്ന ഭക്ഷണമാണ് കേറ്റ് ഒറ്റയിരിപ്പിന് കഴിച്ചു തീര്‍ത്തത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...