ചിറകുകളുള്ള മാലാഖയോ?; ഭൂമിയെക്കാൾ വലിപ്പമുള്ള അന്യഗ്രഹജീവിയെന്ന് വാദം

alien-spotted
SHARE

ബഹിരാകാശത്ത് അന്യഗ്രഹ ജീവിയെ കണ്ടതായി അവകാശവാദം. നാസയുടെ ബഹിരാകാശ ചിത്രത്തില്‍ അന്യഗ്രഹ ജീവിയെ കണ്ടതായി ബഹിരാകാശ നിരീക്ഷകനാണ് അവകാശവാദം ഉന്നയിച്ചത്. നാസയുടെ സൂര്യന്റെ ചിത്രത്തിലാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. സൂര്യനില്‍ നിന്ന് ചില ഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കാനുളള യാത്രയിലായിരുന്നു അന്യഗ്രഹ ജീവിയെന്നും ബഹിരാകാശ നിരീക്ഷകന്‍ അവകാശപ്പെടുന്നു.

ബഹിരാകാശ നിരീക്ഷകനായ സ്‌കോട്ട് വാറിംഗ് തന്റെ ബ്ലോഗിലാണ് ഇക്കാര്യങ്ങള്‍ കുറിച്ചത്. നാസയുടെ സൂര്യന്റെ ചിത്രം പരിശോധിച്ചപ്പോഴാണ് അന്യഗ്രഹ ജീവി ശ്രദ്ധയില്‍പ്പെട്ടത്. ചിറകുകളുളള മാലാഖയെ പോലെ തോന്നിപ്പിക്കുന്ന അന്യഗ്രഹജീവിയെയാണ് സൂക്ഷിച്ച് നോക്കിയപ്പോള്‍ കണ്ടത്.  അന്യഗ്രഹ ജീവി തിരിഞ്ഞപ്പോഴാണ് മാലാഖലയുടേത് പോലുളള ചിറകുകള്‍ പ്രത്യക്ഷമായത്. ഭൂമിയെക്കാള്‍ വലുപ്പം ഉളളതായി സംശയിക്കുന്നതായും ബഹിരാകാശ നിരീക്ഷകന്‍ അവകാശപ്പെട്ടു.

സാധാരണയായി ബഹിരാകാശ പേടകത്തിന് ചിറകുകള്‍ ഉണ്ടാവാറില്ല. സൂര്യനില്‍ നിന്ന് ഏതോ കണിക എടുക്കാന്‍ ഈ അന്യഗ്രഹ ജീവി പോയതാണെന്ന് സംശയിക്കുന്നു. അതിന് ശേഷം അവരുടെ സ്വന്തം ലോകത്തേയ്ക്ക് പോകാനുളള ശ്രമിച്ചതാകാമെന്നും ബഹിരാകാശ നിരീക്ഷകന്‍ അവകാശപ്പെടുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...