‘ഓവറാക്കി ചളമാക്കി’; ചൈനയുടേത് 'ടിക് ടോക്' ആർമി; വിഡിയോക്ക് ട്രോൾ

chiantiktok-24
SHARE

അതിർത്തിയിൽ ചൈന പ്രകോപനം സൃഷ്ടിച്ചതിന് പിന്നാലെ വലിയ അമർഷമാണ് ഇന്ത്യയിൽ ഉയർന്നത്. ചൈനീസ് ഉപകരണങ്ങൾ ബഹിഷ്കരിക്കാനുള്ള പ്രചാരണത്തിന് വൻ സ്വീകാര്യതയും ലഭിച്ചു. ചൈനയ്ക്കെതിരായി ട്രോളുകളും നിറഞ്ഞിരുന്നു. ഇതിന് ബദലായി ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് ഒരു ടിക്ടോക് വിഡിയോ പുറത്ത് വിടുകയും ചെയ്തു. ബോളിവുഡ് പടത്തിന്റെയത്രയും ഒത്തില്ല എന്നാണ് ഇതിനെ പരിഹസിച്ചിറങ്ങിയ ട്രോളുകൾ പറയുന്നത്.

ചൈനീസ് സൈനികർ ഉറങ്ങുമ്പോൾ ആരോ തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കുന്നതാണ് വിഡിയോയിൽ. എന്നാൽ ഉറക്കത്തിലും ചൈനീസ് സൈനികൻ ജാഗ്രതയുള്ളവനാണെന്നും ചെറുത്ത് തോൽപ്പിക്കും ഉറക്കത്തിലും തോക്ക് മറ്റാർക്കും നൽകില്ലെന്നും പറഞ്ഞ് വിഡിയോ അവസാനിക്കുകയാണ്. ചൈനീസ് സൈനികർക്ക് ലഭിച്ച പരിശീനം അത്രയും മെച്ചപ്പെട്ടതാണെന്നും വിഡിയോ പറഞ്ഞു വയ്ക്കുന്നു. 

അതേസമയം, വീരവാദം മാത്രമാണ് വിഡിയോയെന്നും വീമ്പ് പറയുമ്പോൾ കുറച്ച് കുറയ്ക്കണമെന്നും ഇന്ത്യക്കാരായ ട്രോളൻമാർ പറയുന്നു. ഗ്ലോബൽ ടൈംസാണ് പുറത്ത് വിട്ടതെങ്കിലും ടിക്ടോകിന്റെ വാട്ടർമാർക്കാണ് വിഡിയോയിൽ. ടിക്ടോക് വിഡിയോ ആയിട്ട് പോലും ഓവറാക്കാനേ ചൈനയ്ക്ക് അറിയൂ. ഇവിടുത്തെ ചെറിയ കുട്ടികൾ പോലും ഇതിലും നന്നായി ടിക്ടോക് വിഡിയോ ചെയ്യുമെന്നും പരിഹാസം നിറയുന്നുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...