സുശാന്തിന്റെ മരണം: കരൺ ജോഹറിനും സൽമാൻ ഖാനുമെതിരെ കേസ്

karan-johar-salman-case
SHARE

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കരൺ ജോഹർ, സൽമാൻ ഖാൻ, സഞ്ജയ് ലീല ബൻസാലി, ഏക്ത കപൂര്‍ എന്നിവർക്കെതിരെ പരാതി. അഭിഭാഷകൻ സുധീർ കുമാർ ഓജയാണ് ഇവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. െസക്‌ഷൻ 306, 109, 504, 506 വകുപ്പുകൾ പ്രകാരം ബീഹാർ മുസാഫർപൂർ കോടതിയിലാണ് പരാതി നൽകിയിരിക്കുന്നത്.

സുശാന്തിന്റെ ഏഴോളം സിനിമകൾ മുടങ്ങിപ്പോകാനും ചില സിനിമകളുടെ റിലീസ് മുടങ്ങാനും ഇവർ സാഹചര്യമൊരുക്കിയെന്ന് സംശയിക്കുന്നതായി അഭിഭാഷകൻ സുധീർ പറഞ്ഞു. ഈ അവസ്ഥയാണ് സുശാന്തിനെ ആത്മഹത്യയിലേയ്ക്കു നയിച്ചതെന്നും സുധീർ വ്യക്തമാക്കി. സുശാന്ത് കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് സൂചിപ്പിച്ച് സംവിധായകൻ ശേഖർ കപൂർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപമും സമാന ആരോപണവുമായി രംഗത്തു വന്നിരുന്നു.

അവസാനം പുറത്തിറങ്ങിയ ചിച്ചോരെയ്ക്ക് ശേഷം ഏഴ് സിനിമകൾ സുശാന്തിന് ലഭിച്ചിരുന്നതായും എന്നാൽ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ആ സിനിമകളെല്ലാം അദ്ദേഹത്തിന് നഷ്ടമായെന്നും സഞ്ജയ് നിരുപം ട്വീറ്റിൽ പറയുന്നു. എന്തുകൊണ്ടാണ് ഒപ്പു വെച്ച സിനിമകൾ സുശാന്തിന് നഷ്ടമായത്. സിനിമാ മേഖലയിലെ നിഷ്ഠൂരത മറ്റൊരു തലത്തിലാണ് പ്രവർത്തിക്കുന്നതെന്നും ഇതാണ് പ്രതിഭാശാലിയായ ഒരു കലാകാരനെ ഇല്ലാതാക്കിയതെന്നും ട്വീറ്റിൽ നിരുപം പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...