കാതടപ്പിക്കുന്ന ശബ്ദം; അമിത വേഗം; ലംബോർഗിനി ഉടമയെ മർദിച്ച് നാട്ടുകാർ; വിഡിയോ

lamborhini-owner-video
SHARE

അമിതവേഗവും കാതടപ്പിക്കുന്ന ശബ്ദവും ആരോപിച്ച് ലംബോർഗിനി ഉടമയെ മർദ്ദിച്ച് തദ്ദേശവാസികൾ. ബെംഗളൂരുവിലെ ആർടി നഗറിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. സുഹൃത്തിനേയും കൂട്ടി കറങ്ങാനിറങ്ങിയതായിരുന്നു ലംബോർഗിനി ഉടമ. റാഷ് ഡ്രൈവിങ്ങും അമിത ശബ്ദവുമാണെന്ന് കാണിച്ച് ആർടി നഗറിൽ വെച്ച് പ്രാദേശിക നേതാക്കളും നാട്ടുകാരുമടങ്ങിയ ഒരു സംഘം ആളുകൾ വാഹനം വളഞ്ഞു. എന്നാൽ ഇവരെ വെട്ടിച്ച് കടന്നു കളയാൻ ശ്രമിച്ചതിനെ തുടർന്നാണ് സൂപ്പർകാർ ഉടമയെ നാട്ടുകാർ കയ്യേറ്റം ചെയ്യുകയായിരുന്നു.

വാഹനം തടഞ്ഞ ഒരാളെ കാറിന് പുറത്തിരുത്തി ഓടിച്ചുപോകാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. ജനവാസ കേന്ദ്രത്തിലൂടെ അമിതശബ്ദവും റാഷ് ഡ്രൈവിങ്ങും നടത്തിയെന്നും അതിനാലാണ് വാഹനം തടഞ്ഞതെന്നും തദ്ദേശവാസികൾ പറയുന്നു. ലംബോർഗിനി ഉടമയെ കൈയ്യേറ്റം ചെയ്യുന്ന വിഡിയോ പുറത്തുവന്നതിനെ തുടർന്ന് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...