മേഘ്ന രാജ് മൂന്നു മാസം ഗര്‍ഭിണി; ഉലഞ്ഞ് കുടുംബവും ആരാധകരും; കണ്ണീര്‍ വിഡിയോ

chiranjeevi-funeral
SHARE

നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം ഉള്‍ക്കൊള്ളാന്‍ ഇനിയും കന്നഡ സിനിമാ ലോകത്തിനു സാധിച്ചിട്ടില്ല. ആ ദുഃഖം ഇരട്ടിയാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ മേഘ്ന രാജ് മൂന്നു മാസം ഗര്‍ഭിണിയാണെന്ന വാര്‍ത്ത. പുതിയ അംഗത്തെ സ്വീകരിക്കാന്‍ ഒരുങ്ങുന്നതിനിടെ ചിരഞ്ജീവിയുടെ വേര്‍പാട് കുടുംബത്തേയും ആരാധകരേയും ഒരു പോലെ ഉലച്ചു. 

ബസവൻഗുഡിയിലെ വസതിയിലാണ് മൃതദേഹം  പൊതുദർശനത്തിനു വച്ചിരിക്കുന്നത്. വന്‍ തിരക്കാണ് വസതിയില്‍. കന്നഡ സൂപ്പർ താരം യഷ്, അർജുൻ തുടങ്ങി വലിയ താരനിരയും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി. 

രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ചിരഞ്ജീവിയും മേഘ്നയും ജീവിതത്തില്‍ ഒന്നിക്കുന്നത്. ആട്ടഗര എന്ന സിനിമയില്‍ മേഘ്‌നയും ചിരഞ്ജീവി സര്‍ജയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അവിടെ നിന്നാണ് പ്രണയത്തിന്റെ തുടക്കം. പിന്നീട് 2018 ഏപ്രിൽ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് വിവാഹം. മെയ്-2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വച്ചും വിവാഹച്ചടങ്ങുകൾ നടന്നു.

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് മേഘ്‌നാ രാജ്. യക്ഷിയും ഞാനുമെന്ന വിനയന്‍ ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാള സിനിമയില്‍ അരേങ്ങറിയത്. സീബ്രാ വരകൾ ആണ് മേഘ്ന അവസാനം അഭിനയിച്ച മലയാളചിത്രം. ചിരഞ്ജീവി സർജയുമായുള്ള വിവാഹത്തിനു ശേഷം കന്നഡ സിനിമകളിൽ മാത്രമാണ് നടി പ്രത്യക്ഷപ്പെട്ടത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...