കോവിഡ് തിരികെ നൽകിയത് ജീവിതം; ലമ്യയുടെ കൈ പിടിച്ച് ലാൻസിങ് നാട്ടിലേക്ക്

lallansing-24
SHARE

ആളുകളെ അകലത്തിലാക്കുക മാത്രമല്ല അകന്ന ബന്ധങ്ങളെ അടുപ്പിക്കുക കൂടി ചെയ്യുന്നുണ്ട് കോവിഡ് എന്നാണ് മിസോറാംകാൻ ലാൽലിൻസാങ് പറയുന്നത്. പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടർന്ന് പിണക്കത്തിലായ കുടുംബക്കാർ സ്നേഹത്തോടെ സ്വീകരിച്ച കഥയാണ് ലാൽലിൻസാങിന്റേത്. സ്നേഹിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചതോടെ ലാലിനോട് വീട്ടുകാർ പിണങ്ങി. നാടുവിടുകയല്ലാതെ മറ്റ് മാർഗമില്ലാതിരുന്നതിനെ തുടർന്ന് ഭാര്യയെ കൂട്ടി മിസോറാമിൽ നിന്ന് ഇങ്ങ് കേരളത്തിലേക്ക് പോരുകയായിരുന്നു ലാൽലിൻസാങ്.

മുൻപ് കേരളത്തിലെത്തി ജോലി ചെയ്തു പരിചയമുണ്ടായിരുന്ന സാങ് പത്തനംതിട്ടയിലെ ഒരു ഹോട്ടലിൽ ജോലി ഉറപ്പാക്കിയാണ് എത്തിയത്. പക്ഷേ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ലോക്ഡൗണായതോടെ ജോലിയില്ലാതെ ഇവർ ദുരിതത്തിലായി. ഇവരുടെ മകൻ ഒന്നര വയസ്സുകാരൻ ക്ലാവിസിന്റെ വിശപ്പിനും, കരച്ചിലിനും മുൻപിൽ ഭാഷയും അഭിമാനവുമെല്ലാം മറന്ന് ലമ്യ ഭക്ഷണ സഹായം തേടി പൊലീസ് ക്യാംപിലെത്തുകയായിരുന്നു. 

നാഗാലാൻഡ് സ്വദേശിയാണ് ലമ്യ. രാജ്യം മുഴുവൻ കോവിഡ് ഭീതിയായതോടെ പിണക്കം മറന്ന് ലാലിനെ വീട്ടുകാർ വിളിച്ചു. തിരികെ ചെല്ലാൻ അഭ്യർഥിച്ചു. മിസോറാം ചീഫ് സെക്രട്ടറി വഴി കേരളവുമായി ബന്ധപ്പെട്ടതോടെയാണ്  നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങിയത്. അഭയമായ കേരളത്തോട് നന്ദിയും സ്നേഹവും മനസിൽ നിറച്ച് ലാൽലാൻസിങ് കുടുംബമായി മടങ്ങി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...