സാമൂഹിക അകലം പാലിച്ച് ആഘോഷം; കോഴിക്കോടന്‍ പെരുന്നാള്‍ കാഴ്ച‍: ട്രെന്‍ഡിങ്

shemi-perunaal
SHARE

മാസ്ക് നിത്യജീവിതത്തിന്‍റെ ഭാഗമാകുന്ന കാലത്തേക്ക് കരുതലായി ഈ ചുവടുകള്‍. ഹാന്‍ഡ് വര്‍ക്കില്‍ നൂതന ഡിസൈനില്‍ മുഖാവരണങ്ങളൊരുക്കി കോഴിക്കോടന്‍ പെരുന്നാളുകള്‍ക്ക് ഇക്കുറി ഇരട്ടി ചാരുത. ചുരിദാറുകള്‍ക്കും മറ്റ് ഭിന്ന വസ്ത്രങ്ങള്‍ക്കും ഇണങ്ങുന്ന മാസ്ക്കാണ് ഈ വര്‍ഷത്തെ പുതിയ ട്രെന്‍ഡ്. 

പ്രമുഖ ഡിസൈനറായ ഷെമിയാണ് ഈ വേറിട്ട ആലോചനയ്ക്ക് പിന്നില്‍. 'സാമൂഹിക അകലം മുഖ്യപ്രമേയമാക്കിയാണ് ഇത് െചയ്തത്. മൊബൈല്‍ ഫോണ്‍ പോലെ മാസ്ക്കും സദാ നമ്മുടെ ജീവിതത്തില്‍ ഒപ്പം കൂടാന്‍ പോകുകയാണ്. ആ ഒരു ആശയം വച്ചാണ് ഈ ആലോചന..' ഷെമി പറയുന്നു. 

shemi-new

ഇക്കുറി തുന്നാന്‍ തന്ന മുഴുവന്‍ പേര്‍ക്കും അവരുടെ തന്നെ തുണി ഉപയോഗിച്ച് മാസ്ക്ക് കൂടി തുന്നിയാണ് തിരികെ നല്‍കിയത്. അടുത്തിടപഴകിയുള്ള ആഘോഷമെല്ലാം തല്‍ക്കാലത്തേക്കെങ്കിലും വളരെ അകലയാണ്. മാസ്ക്ക് ഉപയോഗിക്കുക എന്നത് പതിവും നിര്‍ബന്ധവും ആക്കുക എന്ന ആവശ്യത്തിന് ബലം പകരാനാണ് ഇവരുടെ ശ്രമം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...