കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കോഴിയമ്മ; തിന്നാന്‍ മൂര്‍ഖനും; ധീരപോരാട്ടം: വിഡിയോ

mother-hen-fights-fierce-battle-with-cobra-to-save-her-chicks
SHARE

സ്വന്തം കുഞ്ഞുങ്ങളെ രക്ഷിക്കാൻ മൂർഖൻ പാമ്പിനോട് പടപൊരുതി കോഴിയമ്മ. കോഴിയേയും കുഞ്ഞുങ്ങളെയും പാർപ്പിച്ചിരുന്ന ഇടുങ്ങിയ മുറിയിലേക്ക് ഇഴഞ്ഞെത്തിയ മൂർഖൻ പാമ്പിനാണ് കോഴിയുടെ കനത്ത ആക്രമണം നേരിടേണ്ടി വന്നത്.

കുഞ്ഞുങ്ങളെ ഭക്ഷിക്കാനെത്തിയ മൂർഖൻ പാമ്പിനെ പറന്ന് കൊത്തിയാണ് കോഴി നേരിട്ടത്. കുഞ്ഞുങ്ങൾ സുരക്ഷിതരായി പുറത്തെത്തുന്നതു വരെ കോഴി മൂർഖൻ പാമ്പുമായുള്ള പോരാട്ടം തുടർന്നു. കോഴി ആക്രമിക്കുമ്പോൾ പാമ്പും കോഴിയെ ആഞ്ഞു കൊത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. കുഞ്ഞുങ്ങളെല്ലാം പുറത്തെത്തിയ ശേഷമാണ് കോഴി മടങ്ങിയത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ധീരയായ അമ്മയെന്നാണ് കോഴിയെ പലരും വിശേഷിപ്പിച്ചത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...