'നമ്മളൊന്ന് എന്നുമൊന്ന്'; കോവിഡ് പ്രതിരോധഗീതവുമായി മീഡിയ അക്കാദമി

kerala-media-academy-song
SHARE

കോവിഡ്–19 എന്ന മഹാമാരിയെ നേരിടുന്ന മലയാളനാടിന് പ്രതിരോധ ഗീതമൊരുക്കി കേരള മീഡിയ അക്കാദമി. നമ്മളൊന്ന് എന്നുമൊന്ന് എന്ന ഗാനത്തിലൂടെ വൈറസിനെതിരായ നാടിന്റെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളുമാണ് എടുത്തുകാട്ടുന്നത്. യേശുദാസിന്റെ ആമുഖത്തോടെയാണ് നമൊളൊന്ന് എന്നുമൊന്ന് എന്ന ഗാനം ചിറകുവിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കവിയുമായ പ്രഭാവര്‍മയുടേതാണ് വരികള്‍. പ്രശസ്ത സംഗീതസംവിധായകന്‍ എം. ജയച്ചന്ദ്രന്റേതാണ് ഈണം.

കൊറോണ വൈറസിനെ കേരളം ചെറുക്കുന്ന നിമിഷങ്ങളും അനുഭവങ്ങളും കോര്‍ത്തിണക്കി സംവിധായകന്‍ ടി.കെ. രാജീവ് കുമാറാണ് ഗാനംദൃശ്യവല്‍ക്കരിച്ചത്. വീഡീയോ ആല്‍ബം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഏറ്റുവാങ്ങി.

കൊറോണാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നൂറുദിവസത്തെ അനുഭവപാഠത്തിന്റെ പശ്ചാത്തലത്തില്‍ കേരള മീഡീയാ അക്കാദമിയാണ് നാലുമിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോഗീതം നിര്‍മിച്ചത്

MORE IN SPOTLIGHT
SHOW MORE
Loading...
Loading...