കണക്കിനിടയ്ക്ക് കലാവാസന; വിഡിയോ ആൽബം പുറത്തിറക്കി ബാങ്ക് ജീവനക്കാർ

banklockdown-02
SHARE

കണക്കിൽ കുരുങ്ങിയ ഔദ്യോഗിക ജീവിതത്തിൽ നിന്ന് ആശ്വാസം കിട്ടിയ സന്തോഷത്തിലാണ് ബാങ്ക് ജീവനക്കാർ. ലോക് ഡൗൺ കാലത്ത് ഉള്ളിലെ കലാവാസന പൊടി തട്ടിയെടുത്ത എസ്ബിഐ ജീവനക്കാരും പുതിയ വീഡിയോ ആൽബം പുറത്തിറക്കി

മാറിയ സാമ്പത്തിക സാഹചര്യങ്ങളിൽ വിദേശത്ത് നിന്ന് ഉൾപ്പെടെ ഇടതടവില്ലാതെ എത്തുന്ന ഫോൺ കാളുകൾ , ക്ഷേമപെൻഷൻ വാങ്ങാനെത്തുന്നവരുടെ തിരക്ക്. ഇതിനിടെ കൊവിഡ് കാലത്തും ചെറിയ ഇടപാടിന് പോലും ബാങ്കിലേക്ക് ഓടി വരുന്നവരെയും കൈകാര്യം ചെയ്യണം, എല്ലാം കൂട്ടിയും കിഴിച്ചും ഒരു വഴി ആയപ്പോഴാണ് ലോക് ഡൗൺ ഒരു ലോട്ടറി ആയതു.

കുറച്ചു ദിവസം വെറുതെ ഇരുന്നപ്പോൾ കലാഹൃദയങ്ങൾ അങ്ങുണർന്നൂ..ടാലന്റെഡ് ബാങ്കേഴ്സ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു വീഡിയോ ആൽബം അങ്ങിറക്കി.അരുൺ കുമാർ എസ് ആണ് സംവിധായകൻ. ലോക് ഡൗൺ കാലത്തിറങ്ങിയ സമാന സംരംഭങ്ങളെ പോലെതന്നെ ക്യാമറാ, അതിജീവന സന്ദേശം തന്നെയാണ് പ്രമേയം 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...