ഇലക്ട്രിക് ലൈനിൽ കുടുങ്ങി കുഞ്ഞ്; രക്ഷിച്ച് അമ്മക്കുരങ്ങ്; സാഹസികം; വിഡിയോ

monkey-video
SHARE

മാതൃസ്നേഹം എന്നത് മനുഷ്യനിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. പക്ഷികളും മൃഗങ്ങളുമെല്ലാം തന്റെ മക്കളെ പൊന്നു പോലെ കാത്തു സൂക്ഷിക്കുന്നു.അത്തരത്തിൽ ഇലക്ട്രിക് ലൈനിൽ കുടുങ്ങിപ്പോയ തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ഒരു അമ്മക്കുരങ്ങ് നടത്തിയ സാഹസത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

രാജസ്ഥാനിൽ നിന്നുള്ളതാണ് ഹൃദയസ്പർശിയായ ദൃശ്യം. ഒരു ബഹുനില കെട്ടിടത്തിനു മുകളിലിരിക്കുമ്പോൾ എങ്ങനെയോ ഇലക്ട്രിക് ലൈനിൽ കുടുങ്ങി പോയതാണ് ഒരു കുട്ടി കുരങ്ങ്.  തിരികെ കെട്ടിടത്തിനു മുകളിലേക്കെത്താൻ കുഞ്ഞിന് കഴിഞ്ഞില്ല. നിലം പതിച്ചാൽ കുഞ്ഞ് ചത്തു പോകും എന്നുറപ്പായതിനാലാവണം നിസ്സഹായതയോടെ പരക്കം പായുന്ന അമ്മക്കുരങ്ങിനെ ദൃശ്യങ്ങളിൽ കാണാം. 

കുട്ടിക്കുരങ്ങ് അപകടത്തിൽ പെട്ടതു കണ്ട് മറ്റു കുരങ്ങുകളും അവിടെയെത്തി. വീഴാൻ പോകുമ്പോൾ ഒരു കമ്പിയിൽ നിന്നും മറ്റൊരു കമ്പിയിലേക്കു പിടിച്ച് തൂങ്ങിയാടുകയായിരുന്നു കുട്ടിക്കുരങ്ങ് ആ സമയമത്രയും. ഒടുവിൽ നിലതെറ്റി കുഞ്ഞു താഴേക്ക് പതിക്കും എന്ന അവസ്ഥ എത്തിയപ്പോൾ ഏതുവിധേനയും കുഞ്ഞിനെ രക്ഷിക്കാൻ അമ്മക്കുരങ്ങ് ഇലക്ട്രിക് ലൈനിലേക്ക്  എടുത്തുചാടി. എന്നാൽ ആദ്യ ശ്രമം ഫലം കണ്ടില്ലെന്നു മാത്രമല്ല കുഞ്ഞിനെ വീണ്ടും അപകടത്തിലാക്കുകയും ചെയ്തു. 

ഇതു മനസ്സിലാക്കി അമ്മക്കുരങ്ങ് പെട്ടെന്നു തന്നെ തിരികെ കെട്ടിടത്തിന് മുകളിലേക്ക് മടങ്ങി. ഇനിയും കാത്തുനിന്നാൽ അപകടമാണെന്ന് മനസ്സിലാക്കിയാവണം അമ്മക്കുരങ്ങ് ഒരു ശ്രമം കൂടി നടത്തി നോക്കി. ഇത്തവണ കൃത്യമായി കുഞ്ഞിന്റെ അരികിലേക്കു തന്നെയെത്തിയ അമ്മക്കുരങ്ങ് വേഗം അതിനെ ചേർത്തുപിടിച്ച് സാഹസികമായി തിരികെ കെട്ടിടത്തിലേക്ക് ചാടി രക്ഷപെട്ടു. കുട്ടി കുരങ്ങ് ഇലക്ട്രിക് ലൈനിൽ കുരുങ്ങിയത് കണ്ട് ആരെങ്കിലും വൈദ്യുതി പ്രവാഹം നിർത്തിവെച്ചതിനാലാവണം വൈദ്യുതാഘാതമേൽക്കാതെ കുഞ്ഞ് രക്ഷപ്പെട്ടത്.

ഫോറസ്റ്റ് ഓഫീസറായ പർവാൻ പസ്വാനാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരമ്മയുടെ രക്ഷാദൗത്യം. എങ്ങനെ വിജയിക്കാതിരിക്കും?. വിഡി,ോ പങ്കുവച്ച് അദ്ദേഹം കുറിച്ചിരിക്കുന്നു. നിരവധിപേരാണ് ഈ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...