റേഡിയോ കോയയ്ക്ക് തലവേദനയായി വ്യാജ മെര്‍ക്കുറിക്കഥ; ആവശ്യക്കാരേറെ

radio-koya
SHARE

നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള അപൂര്‍വ്വയിനം റേഡിയോകളുടെയും ഗ്രാമഫോണുകളുെടയും ശേഖരമുള്ള കോഴിക്കോട്ടെ റേഡിയോ കോയക്ക് തലവേദനയായി ഇല്ലാത്തൊരു മെര്‍ക്കുറി കഥ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 40 കോടിയിലധികം വിലവരുന്നൊരു മെര്‍ക്കുറി പഴയ റേഡിയോയിലുണ്ടെന്നാണ് പ്രചരണം. ഇതിനായി പ്രതിദിനം നിരവധി പേരാണ് റേഡിയോ കോയയെ തേടി ഈ ലോക്ഡൗണ്‍ കാലത്തും വീട്ടിലെത്തുന്നത്. 

ഗ്രാമഫോണില്‍ പാട്ടുകേള്‍ക്കാനും പഴയറേഡിയോകള്‍ കാണാനുമൊക്കെയാണ് റേഡിയോ കോയയെ തേടി നേരത്തെ ആളുകളെത്തിയിരുന്നത് ഇപ്പോഴത്തെ സന്ദര്‍ശകരുെട ഉദേശം വിചിത്രമാണ്. റേഡിയോ കോയ ഇതുവരെ കാണാത്തൊരു വാല്‍വന്വേഷിച്ചാണ് പലനാടുകളില്‍ നിന്നും ആളുകളുടെ വരവ്,കോടികള്‍ വിലമതിക്കുന്ന വാല്‍വിനെ കുറിച്ചുള്ള വാട്സപ്പ് സന്ദേശങ്ങളാണ് അന്വേഷകരുടെ എണ്ണം കൂട്ടുന്നത്

ഫോണില്‍ വിളിക്കുന്നവരും നാട്ടിലന്വേഷിച്ചെത്തുന്നവരുമൊക്കെ പക്ഷെ കോയയുടെ മറുപടിയില്‍ നിരാശരാകും,പഴയ റേഡിയോകളും ഗ്രാമഫോണുകളും മാത്രമല്ല അനശ്വര ഗാനങ്ങളുടെ അപൂര്‍വ്വയിനം റെക്കോര്‍ഡുകളും കോയയുടെ പക്കലുണ്ട്.സംഗീതപ്രേമികളുടെ വരവ് കോയക്കിഷ്ടമാണ് പക്ഷെ വാല്‍വ് തേടയുള്ള വരവിനോട് പ്രിയംകുറവാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...