ജീവനെടുത്തില്ല, ജീവിതം പെരുവഴിയിലാക്കി; കൊടുംങ്കാറ്റ് വിതച്ച ദുരിതം; കനിവ് കാത്ത് കുടൂംബം

jayadevanhouse
SHARE

വൈക്കത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ വീട് പൂർണമായും തകർന്നെങ്കിലും ജീവൻ തിരിച്ചുകിട്ടിയതിൻ്റെ ആശ്വാസത്തിലാണ് ജയദേവനും കുടുംബവും. നേരെ കടവ് മാടവനയിൽ ജയദേവന്റെ വീട് കുറ്റൻ മരം കടപുഴകി വീണാണ് തകർന്നത്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഭാര്യയും മക്കളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 

ഞായറാഴ്ച രാത്രി 7.30 ഓടെയാണ് മഴക്കൊപ്പം  കാറ്റ് ശക്തമായി വീശിയടിച്ചത്. സമീപത്തെ പുരയിടത്തിലെ കൂറ്റൻ ആഞ്ഞിലിമരമാണ് വീടിനു മേൽ പതിച്ചത്.ഈ സമയം ഭാര്യ ഷൈലാ ദേവിയും രണ്ടു മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. കാറ്റിൽ മൺതരികൾ വീടിനു മേൽവീഴുന്ന ശബ്ദം കേട്ടതോടെ പുറത്തേക്ക് ഓടിയതാണ് ഇവർക്ക് രക്ഷയായത്.പിന്നാലെ മരം വീടിനു മേൽ പതിച്ചു. കെട്ടിട നിർമ്മാണ സഹായി ആയി ജോലി ചെയ്യുന്ന ജയദേവൻ 20 വർഷം മുമ്പ് വച്ച വീടാണ് പൂർണ്ണമായും തകർന്നത്. ഇനി എങ്ങനെ ഒരു കിടപ്പാടം ഒരുക്കുമെന്ന ആശങ്കയിലാണ് ഈ കടുംബം.

ജയദേവൻ്റെ ജോലിക്കൊപ്പം ഭാര്യയുടെ തൊഴിലുറപ്പ് വേതനവും കൊണ്ടാണ്  കുടുംബം കഴിഞ്ഞിരുന്നത്. ഒപ്പം കയർപിരിച്ചു കിട്ടുന്ന തുച്ചമായ വേതനവും. വിദ്യാർത്ഥികളായ രണ്ട് മക്കളുടെ പഠിപ്പിനുള്ള പണവും കണ്ടെത്തണം.ഇതിനിടെയാണ് കാറ്റ് വിതച്ച ദുരന്തമായി കിടപ്പാടവും ഇല്ലാതായത്.കയർ സംഘങ്ങൾക്ക് കയർപിരിച്ചു നൽകാൻ വീടിന് സമീപത്ത് തയ്യാറാക്കിയ ചെറിയ ഷെഡിലാണ് നിലവിൽ താമസം.  സർക്കാരിന്റെ കനിവ് തേടുകയാണ് 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...