റോഡില്‍ ഇറങ്ങി മയില്‍കൂട്ടം; ലോക്ഡൗണ്‍ കാലത്തെ 'ട്രാഫിക് ബ്ലോക്ക്'; വിഡിയോ

peacock-road
SHARE

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ ദീനങ്ങളാണ് ഇപ്പോള്‍. ലോക്ഡൗണ്‍ നാലാം ഘട്ടത്തിലെത്തുമ്പോള്‍ പോലും പല റോഡുകളും തിരക്കൊഴിഞ്ഞ് കിടക്കുകയാണ്. ട്രാഫിക് ബ്ലോക്കുകളും, അനിയന്ത്രിത വാഹനങ്ങളുടെ ഓട്ടപ്പാച്ചിലുമൊക്കെ ഒഴിഞ്ഞ ദിനങ്ങളാണ് കടന്നുപോയത്. പ്രകൃതിയിലും ഈ മാറ്റങ്ങള്‍ പ്രതിഫലിച്ചിരുന്നു.

ഇപ്പോഴിതാ ഒരു പ്രവചനാതീതമായ ട്രാഫിക് ബ്ലോക്കിന്റെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ പര്‍വീന്‍ കസ്‍വാനാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു കൂട്ടം മയിലുകള്‍ വിജനമായ റോഡിലൂടെ നീങ്ങുന്നു. സുന്ദരമായ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുന്നു എന്നാണ് പര്‍വീന്‍ കസ്‍വാന്‍ കുറിച്ചത്. 

ഈ വിഡിയോ നിരവധി പേര്‍ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. ഒരു വാഹനം അടുത്തേക്ക് വരുമ്പോള്‍ മയിലുകള്‍ കൂട്ടത്തോടെ പീലിവിടര്‍ത്തി വശങ്ങളിലേക്ക് നീങ്ങുന്നതാണ് കാണുന്നത്. എന്ത് രസകരവും ഹൃദ്യവുമായ ട്രാഫിക് ജാം. എത്ര നേരം വേണമെങ്കിലും ഇവിടെ കുടുങ്ങി കിടക്കാം എന്നാണ് വിഡിയോ പങ്കുവച്ച് പര്‍വീന്‍ കസ്‍വാന്‍ പറയുന്നത്. ഈ വിഡിയോ കാണുന്നവരും ഈ സ്ഥലത്തെത്താന്‍ ഒന്ന് കൊതിക്കും. ഒരു മയിലിനെ കാണുന്നത് തന്നെ കൗതുകമാണ്. അപ്പോഴാണ് ഇങ്ങനെ കൂട്ടത്തോടെ മയിലുകള്‍ റോഡിലിറങ്ങി നടക്കുന്നതെന്നാണ് ചിലര്‍ പറയുന്നത്. രാജസ്ഥാനില്‍ നിന്നുള്ള ദൃശ്യമാണിത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...