‘കഥാപുസ്തകത്തിലെ സുന്ദരചിത്രം’; വാകപ്പൂ വസന്തത്തെ പ്രകീര്‍ത്തിച്ച് കേന്ദ്രമന്ത്രിയും

railway-station
SHARE

പൂവാകകള്‍ ചുവപ്പു പരവതാനി വിതച്ച ഒരു റെയില്‍വേ സ്റ്റേഷന്‍ കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. ആളും അനക്കവും തീവണ്ടികളും ഇല്ലാത്ത റെയില്‍വേ സ്റ്റേഷന്‍ പ്രകൃതിയുടെ മനോഹാരിതയ്ക്ക് കളമൊരുക്കിയ കാഴ്ചയാണിത്.  മലപ്പുറം ജില്ലയിലെ മേലാറ്റൂർ. ഷൊർണൂർ - നിലമ്പൂർ പാതയിലെ സ്റ്റേഷന്റെ ചിത്രങ്ങള്‍ കേന്ദ്ര റെയില്‍വേ മന്ത്രി പിയുഷ് ഗോയലും പങ്കുവച്ച് ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്.

കഥാപുസ്തകത്തില്‍ മാത്രം കാണുന്ന പോലെ സുന്ദരമായ പുഷ്പങ്ങളാല്‍ നിറഞ്ഞ റെയില്‍വേ സ്റ്റേഷന്‍. പ്രകൃതിയാകുന്ന അമ്മയുടെ സൗന്ദര്യം എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് മന്ത്രി കുറിച്ചിരിക്കുന്നത്. മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഈ ചിത്രങ്ങള്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചതോടെയാണ് ആ മനോഹാരിത സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. 

ഈ ചിത്രങ്ങള്‍ തന്നെയാണ് കേന്ദ്രമന്ത്രിയും ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...