കുതിച്ചെത്തി പുള്ളിപ്പുലി കാലില്‍ തൂങ്ങി; തുരത്തിയോടിച്ച് തെരുവുനായ്ക്കള്‍: വിഡിയോ

Leopard-attack-Hyderabad
SHARE

നടുറോഡിൽ പുള്ളിപ്പുലിയുടെ ആക്രമണം. രണ്ടുപേര്‍ തലനാരിഴയ്ക്കു രക്ഷപ്പെടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.  ഒരാളുടെ കാലില്‍ പുള്ളിപ്പുലി കടിച്ചുവലിച്ചെങ്കിലും അയാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.

രണ്ടു പേര്‍ ഭയന്നോടുന്നതാണു വിഡിയോയില്‍ ആദ്യം കാണുന്നത്. ഒരാള്‍ ഓടി അടുത്തുള്ള ലോറിയില്‍ കയറി. രണ്ടാമന്‍ തെരുവിലെ ഒരു കടയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചു പരാജയപ്പെട്ടു വീണ്ടും റോഡിന് എതിര്‍വശത്തുള്ള ലോറിക്കരികിലേക്കു തന്നെ തിരിച്ചോടി. ഇയാള്‍ ലോറിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കുതിച്ചെത്തിയ പുള്ളിപ്പുലി കാലില്‍ കടിച്ചു വലിച്ചു. പെട്ടെന്നുള്ള ആക്രമണത്തില്‍ താഴെ വീഴാന്‍ തുടങ്ങിയെങ്കിലും കാല്‍ കുടഞ്ഞു പുള്ളിപ്പുലിയുടെ കടി വിടുവിച്ച് വീണ്ടും ലോറിയിലേക്കു തന്നെ കയാറാന്‍ കഴിഞ്ഞതു ഭാഗ്യമായി.

 തെരുവുനായ്ക്കളാണു പുള്ളിപ്പുലിയെ തുരത്തി ഓടിച്ചത്. നായ്ക്കള്‍ക്കു നേരെ പുലി ചീറിയടുക്കുന്നതും വിഡിയോയില്‍ കാണാം. വ്യാഴാഴ്ച രാവിലെയാണു സംഭവം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...