68 കിലോ; റെക്കോഡിനായി വെഞ്ഞാറമൂട്; കൊല്ലവും വയനാടും പിന്നിലായ 'ചക്ക വിശേഷം'

chakka
SHARE

ലോക റെക്കോര്‍ഡില്‍ ഇടം പിടിക്കാനുള്ള ചക്കമല്‍സരം കാണാം ഇനി. കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞ കൊല്ലത്തെയും വയനാട്ടിലെയും ഭീമന്‍ ചക്കകളെ പിന്തള്ളി ഗിന്നസ് ബുക്കില്‍ ഇടം നേടാനൊരുങ്ങുകയാണ് തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി വിജയചന്ദ്രന്റെ പ്ലാവിലെ ചക്ക. അറുപത്തിയെട്ട് കിലോയാണ് ചക്കയുടെ ഭാരം.

ഇതാണ് കഴിഞ്ഞ ദിവസം ലോക റെക്കോര്‍ഡില്‍ ഇടംനേടുമെന്നുറപ്പാക്കിയ കൊല്ലത്തെ തേന്‍വരിക്ക. എന്നാല്‍ കൊല്ലംകാരുടെ സന്തോഷം അധികം നീണ്ടില്ല. ആമ്പത്തിയേഴ് കിലോ ഭാരമുള്ള വയനാടുകാരന്‍ ചക്കയോട് കൊല്ലത്തെ തേന്‍വരിക്കയ്ക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു. കൊല്ലം ആയൂരിലെ ചക്കയ്ക്ക് 52 കിലോയും വയനാട് കുറിച്യാ കോളനിയിലെ ചക്കയ്ക്ക് 57 കിലോയുമായിരുന്നു ഭാരം. എന്നാല്‍ രണ്ടിനെയും കടത്തിവെട്ടിയിരിക്കുകയാണ് വെഞ്ഞാറമ്മൂട് സ്വദേശി വിജയചന്ദ്രന്റെ വരിക്കചക്ക. വാര്‍ത്തകളിലെ ചക്കപ്പെരുമ കണ്ടപ്പോഴാണ് തന്റെ പ്ലാവിലെ ചക്കയെ കുറിച്ച് വിജയചന്ദ്രന്‍ ഓര്‍ത്തത്. പിന്നെ മറിച്ചൊന്നാലോചിച്ചില്ല. അറുത്തിട്ട് കടയില്‍ കൊണ്ടുപോയി തൂക്കി. ഭാരം 67.7 കിലോ. 

ചക്കകാര്യം പഞ്ചായത്തുകാരും നാട്ടുകാരും അറിഞ്ഞതോടെ ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാനുള്ള നടപടികളും തുടങ്ങി. എന്തായാലും ഒന്നുറപ്പായി ഗിന്നസ് റെക്കോര്‍ഡിലേക്കുള്ള ചക്കപോരാട്ടം ഇവിടംകൊണ്ടവസാനിക്കില്ല.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...