ഇതുവരെ കണ്ടതെല്ലാം ചക്കക്കുരു; ഒരു മീറ്ററോളം നീളത്തില്‍ ഭീമന്‍ തേന്‍വരിക്ക..!

jack-fruit
SHARE

ഇതുവരെ വാർത്തകളിൽ നിറഞ്ഞ ഭീമൻ ചക്കകളെയൊക്കെ ചക്കക്കുരുപ്പരുവമാക്കി അതിഭീമൻ തേൻവരിക്ക മാണിക്കൽ പ‍ഞ്ചായത്തിൽ നിന്ന്. പിരപ്പൻകോട് കുതിരകുളം മാങ്കുഴിയിൽ വിജയചന്ദ്രന്റെ പ്ലാവിലാണ് 68.5 കിലോയും ഒരു മീറ്ററിന് തൊട്ടടുത്ത് നീളവുമുള്ള വമ്പൻ ചക്കയുണ്ടായത്. 

52 കിലോയുള്ള ചക്ക റെക്കോർഡായ വാർത്തയ്ക്കു കഴിഞ്ഞ ദിവസം പ്രചാരം സിദ്ധിച്ചതോടെയാണ് വിജയചന്ദ്രൻ തന്റെ പ്ലാവിലെ ചക്കയുടെ കാര്യം പരിഗണിച്ചത്. തുടർന്ന് പഞ്ചാ. പ്രസിഡന്റ് എസ്. സുജാത, കൃഷി ഓഫിസർ പമില വിമൽ രാജ് എന്നിവരെ വിവരമറിയിച്ചു. അവരുടെ സാന്നിധ്യത്തിൽ ചക്ക അടർത്തി തൂക്കി. ഇനി  ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സ്, ഗിന്നസ് റെക്കോർ‍ഡ് എന്നിവയിൽ വിവരം എത്തിക്കാനുള്ള നടപടികളിലേക്കാണ് വിജയചന്ദ്രന്‍.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...