തരംഗം തീർത്ത് ‘ഒരു കട്ടൻ ട്രീറ്റ്’; അണിയറയിൽ പന്ത്രണ്ട് വ്ലോഗേഴ്സ്

vlog-wb
SHARE

പന്ത്രണ്ട് വ്ലോഗേഴ്സ് ചേര്‍ന്നൊരുക്കിയ ഒരു കട്ടന്‍ ട്രീറ്റ് എന്ന ഹ്രസ്വചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. അഞ്ചു വ്യത്യസ്ഥ രാജ്യങ്ങളില്‍ താമസമാക്കിയ വ്ലോഗേഴ്സ് അവരവരുടെ വീടുകളില്‍ നിന്നാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്, എന്നതാണ് കട്ടന്‍ ട്രീറ്റിനെ വ്യത്യസ്ഥമാക്കുന്നത്. ഈ ലോക്ഡൗണ്‍ കാലത്ത് അകന്നിരിക്കുന്ന സുഹൃത്തുക്കളോട് നമ്മള്‍ കൂടെയുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ ചിത്രം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കൾ ബാംഗ്ലൂരിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒത്തുചേരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു കട്ടന്‍ ചായ തയ്യാറാക്കുന്നതിനിടെയുള്ള കുറച്ച് സംഭാഷണത്തിലൂടെ സൗഹൃദത്തിന്റെ ലോകം ആസ്വാദക മനസുകളില്‍ നിറയ്ക്കുന്നത്.

ആമിഷ്‌ വ്ലോഗ്സ് എന്ന യൂട്യൂബ് ചാനൽ സാരഥി അർഷിദ ആസ്മിയാണ് ചിത്രത്തിന്റെ തിരക്കഥയും, സംവിധാനവും.   വിവിധ രാജ്യങ്ങളിലെ മുറികള്‍ക്കുള്ളില്‍ ചിത്രീകരിച്ച രംഗങ്ങള്‍ കോര്‍ത്തിണക്കിയത് ജർമനിയിലുള്ള വ്ലോഗേഴ്സായ ഫൈസും,ഫവാസുമാണ്. ലോക്ഡൗണ്‍ കലത്തും പ്രിയപ്പെട്ടവരോടുള്ള കരുതലും സ്നഹവും പങ്കുവെക്കാം എന്ന സന്ദേശത്തോടെയാണ് പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം പൂര്‍ത്തിയാകുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...