ആരോഗ്യപ്രവർത്തകർക്ക് ആദരം; നൃത്തോപാസനയുമായി രമ വൈദ്യനാഥൻ

rama-vaidyanathan
SHARE

ലോകത്തെ മഹാമാരിയിൽ നിന്ന് രക്ഷിക്കാൻ കൈമെയ് മറന്നു, സ്വയരക്ഷ മറന്ന്  പൊരുതുന്ന ആരോഗ്യപ്രവർത്തകർക്ക് നൃത്തോപാസനയാൽ ആദരാമർപ്പിച്ച് പ്രശസ്ത നർത്തകി രമ വൈദ്യനാഥൻ. പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി നൃത്തത്തിന് അകമ്പടിയായി സംഗീതത്തിന് പകരം വിവരണമാണ് ഉപയോഗിച്ചത്. പാട്ടിനേക്കാൾ വ്യക്തമായ വിവരണത്തിലൂടെ ആസ്വാദനത്തിനു വേണ്ടതെല്ലാം ചിട്ടയോടെ ചേർത്തുവെച്ച അവതരണ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. ആർഷിയ സേഥി യുടെ കവിതയെ അടിസ്ഥാനപ്പെടുത്തി എഴുതിയ വിവരണമാണ് നൃത്തത്തിന് അകമ്പടി. ലോകത്തെ നശിപ്പിക്കാനെത്തിയ  കോവിഡിനെ തുരത്താൻ നമ്മെ സഹായിക്കുന്ന ആരോഗ്യപ്രവർത്തകരെ നന്ദിയോടെ സ്മരിക്കണമെന്നാണ് നൃത്തത്തിലൂടെ നൽകുന്ന സന്ദേശം. 

അവർ സ്വയ രക്ഷ മറന്ന് രോഗികളെ പരിചരിക്കുന്നു. മനുഷ്യന്റെ നിലനില്പിനെ അപകടത്തിലാക്കിയേക്കാവുന്ന ഈ ശത്രുവിനെ  തുരത്താൻ പട നയിക്കുന്ന മുന്നണി  പോരാളികളെ നമുക്ക് നമിക്കാം. കാണാമറയത്തുള്ള ശത്രു ശക്തിമാനാണ്, രോഗം പരത്തുന്നവയാണ് നിഷ്കരുണം മനുഷ്യജീവനുകൾ അപഹരിക്കുന്നവനുമാണ്. ഈ യുദ്ധം ജയിച്ചേ മതിയാവൂ നമുക്ക്. അതിനു ഈ പോരാളികൾക്ക് ശക്തിയുണ്ടാവാൻ പ്രാർത്ഥിക്കണം നാം ഓരോരുത്തരും.അവരെ നന്ദിയോടെ സ്മരിക്കണം.അവർ അവരുടെ സുഖസന്തോഷം വെടിഞ്ഞു ഇഷ്ടങ്ങൾ  മാറ്റിവെച്ചു കുടുംബത്തിൽ നിന്ന് വേർപെട്ട് ഒരു പ്രതിരോധ കുപ്പായത്തിൽ സ്വയം ഒതുങ്ങി ലോകത്തെ രക്ഷിക്കാൻ ഇറങ്ങിപുറപ്പെട്ടവരാണ്. ദൈവത്തിന്റെ പ്രതിരൂപങ്ങളാണ്. അവരെ വെറുക്കരുത് ഒറ്റപെടുത്തരുത് കല്ലെറിയരുത്.. കാരണം അവർ ആധുനിക ചരകന്മാരാണ്, സുശ്രുതൻമാരാണ്. നമുക്കവരെ നമിക്കാം പ്രണമിക്കാം. കൈകൊട്ടലും വിളക്കേന്തലും മാത്രമല്ലാതെ നമുക്കവരെ ഹൃദയംകൊണ്ട് ചേർത്തനിർത്താം.മൂന്നര മിനുട്ടിൽ ഇത്രയും പറഞ്ഞുവെച്ചാണ് നൃത്ത സമർപ്പണം പൂർത്തിയാവുന്നത്. നൃത്തത്തിന്റേതായ വേഷഭൂഷാദികളോ ചമയങ്ങളോ ഇല്ലാതെ സംഗീതത്തിന്റെ പശ്ചാത്തല പിൻബലമില്ലാതെ ഭാവവിന്യാസത്തിലൂടെയാണ് ഈ മഹാ സന്ദേശം അവർ സമർപ്പിച്ചത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...