അച്ഛനെത്തുന്നതും കാത്ത് അമ്മയുടെ ചിതാഭസ്മവുമായി ഒന്നര മാസം പിന്നിടുന്നു

enath-family
SHARE

ഏനാത്ത്(പത്തനംതിട്ട) അമ്മയുടെ ചിതാഭസ്മവുമായി അയ്യപ്പനും അഭിജിത്തും അസം റൈഫിൾസ് സേനാ ക്യാംപിലുള്ള അച്‌ഛനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒന്നര മാസം പിന്നിടുന്നു. കടിക കൈതമുക്ക് നാടുകുന്നിൽ കിഴക്കേതിൽ (ഗൗരീശങ്കരം) എം.ഉദയൻ ഉണ്ണിത്താന്റെ ഭാര്യ രാജലക്ഷ്മി (51) ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മാർച്ച് 31 ന് മരിച്ചു. സംസ്കാരവും നടത്തി. 

ലോക്ഡൗൺ ആയതിനാൽ അസം റൈഫിൾസിലെ സിൽച്ചാൽ ക്യാംപിൽ നഴ്സിങ് അസിസ്റ്റന്റായ ഉദയൻ ഉണ്ണിത്താന് ഭാര്യയ്ക്ക് അന്ത്യോപചാരം അർപ്പിക്കാനും മക്കളെ ആശ്വസിപ്പിക്കാനും എത്താനായില്ല. 

സംഭവമറിഞ്ഞ് അധികൃതർ ഉദയന് ഡ്യൂട്ടി ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ ലോക്ഡഡൗൺ കഴിഞ്ഞേ ക്യാംപിനു പുറത്തിറങ്ങാൻ കഴിയുകയുള്ളൂവെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം. അമ്മയുടെ ശേഷിക്കുന്ന അന്ത്യ കർമങ്ങൾക്കായി അച്ഛന്റെ വരവു കാത്തിരിക്കുകയാണ് മക്കൾ. ജനപ്രതിനിധികൾ വഴി കേന്ദ്ര ആഭ്യന്തര മന്ത്രിയോടുൾപ്പെടെ സങ്കടം ബോധിപ്പിച്ചിട്ടുണ്ട് ഇവർ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...