കൊറോണക്കാലത്ത് കോടീശ്വരനായ 91കാരന്‍; 22,907.25 കോടിയുടെ ഭാഗ്യം: നടന്നത്

li-ka
SHARE

കൊറോണക്കാലത്ത് ബിസിനസെല്ലാം നഷ്ടത്തിലായിരിക്കുന്ന കാലത്ത് വൻ ലാഭം കൊയ്ത 91  കാരനായ ബിസിനസുകാര‌നുണ്ട് ലോകത്തിൽ. ഹോങ്കോങിലെ ഏറ്റവും വലിയ ധനികനായ ലി കാ-ഷിങ് തന്റെ പണമെല്ലാം സമ്പാദിച്ചത് സാധാരണ റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെയാണ്. എന്നാല്‍, ലോകത്തെ മുതലാളിമാര്‍ക്കെല്ലാം കോടിക്കണക്കിനു ഡോളര്‍ നഷ്ടമായ പ്രതിസന്ധി ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ആസ്തി 300 കോടി ഡോളർ (ഏകദേശം 22,907.25 കോടി രൂപ) വളര്‍ന്നതിനു പിന്നില്‍ അദ്ദേഹം വിഡിയോ കോളിങ് സേവനമായ സൂമില്‍ മുടക്കിയ നിക്ഷേപമാണ്.

കൊറോണ വൈറസ് ഭീതി കാരണം എല്ലാവരും വീട്ടിലിരിക്കാൻ തുടങ്ങിയതോടെയാണ് സൂമിന്റെ ഡൗൺലോഡിങ്ങും ഉപയോഗവും കുത്തനെ കൂടിയത്. ഇതോടെ സൂമിന്റെ ഓഹരി വിലയും കുത്തനെ കൂടി.

ലിയുടെ ആരാധകര്‍ അദ്ദേഹത്തെ വിളിക്കുന്നത് സൂപ്പര്‍മാന്‍ എന്നാണ്. സൂം തുടങ്ങിയ കാലത്തു തന്നെ അതില്‍ അദ്ദേഹം മുതലിറക്കിയിരുന്നു. സൂമിന്റെ 8.6 ശതമാനം ഓഹരിയാണ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ മുടക്കുമുതലിന്റെ മൂല്യം 80 ശതമാനമാണ് കുതിച്ചുയര്‍ന്നത്. ഈ വര്‍ഷം മുടക്കുമുതല്‍ 290 കോടി ഡോളര്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അദ്ദേഹത്തിന്റെ മറ്റു നിക്ഷേപങ്ങള്‍ക്ക് കാര്യമായ അനക്കം ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ മൊത്തം ആസ്തി 500 കോടി ഡോളര്‍ കുറഞ്ഞ് 260 കോടി ഡോളര്‍ ആയിരിക്കുന്ന സമയത്താണ് സൂമിലെ നിക്ഷേപം രക്ഷയ്ക്കെത്തിയത്. 

ലിക്കു മാത്രമല്ല സൂമിന്റെ കുതിപ്പില്‍ നേട്ടം കൈവരിക്കാനായത്. കമ്പനിയുടെ സ്ഥാപകന്‍ എറിക് യുവാന്റെ ആസ്തി ഇപ്പോള്‍ 610 കോടി ഡോളറായി ഉയര്‍ന്നു എന്നാണ് ബ്ലൂംബര്‍ഗിന്റെ റാങ്കിങില്‍ നിന്ന് മനസ്സിലാക്കാനാകുന്നത്. യാഹുവിന്റെ സഹസ്ഥാപകരില്‍ ഒരാളായ ജെറി യാങും സൂമിലെ ആദ്യകാല നിക്ഷേപകരില്‍ ഒരാളാണ്. സൂമിന്റെ ഓഹരികളുടെ വില കുതിച്ചുയരുന്നതിനു മുൻപ് തന്നെ സ്വന്തമാക്കിയവരുടെ കൂട്ടത്തില്‍ ഡേവിഡ് ബോണ്‍ഡര്‍മാന്റെ സ്ഥാപനമായ വൈല്‍ഡ്ക്യാറ്റ് ക്യാപ്പിറ്റല്‍ മാനേജ്‌മെന്റും പെടും.

ലിയുടെ കീഴിലുള്ള മറ്റു സ്ഥാപനങ്ങളും സൂമിന്റെ വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഹച്ചിന്‍സണ്‍ ടെലികമ്യൂണിക്കേഷന്‍സിന്റെ മൊബൈല്‍ വിഭാഗമായ '3 ഹോങ്കോങ്', 'സൂം ക്ലാസ്‌റൂം' പാഠ്യപദ്ധതി ഹോങ്കോങിലെ സ്‌കൂളുകള്‍ക്കായി ഫ്രീയായി നല്‍കിയെന്ന് കമ്പനി മാര്‍ച്ചില്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സൂമിലെ ഓഹരി ഈ 91-കാരന്‍ മൂന്നു വഴിയിലാണ് വാങ്ങിയത് എന്നാണ് അദ്ദേഹത്തിന്റെ ഫയലിങ്‌സില്‍ നിന്നു മനസ്സിലാകുന്നത്. അദ്ദേഹത്തിന്റെ വെഞ്ച്വര്‍ നിക്ഷേപ കമ്പനിയായ ഹോറൈസണ്‍സ് വെഞ്ച്വേഴ്‌സിലൂടെ 6.5 ദശലക്ഷം ഡോളര്‍ ആണ് ആദ്യം നടത്തിയ നിക്ഷേപം. ഇത് 2013ല്‍ സൂമിലെ ഒരു ബി റൗണ്ട് ഫണ്ടിങ് ആയിരുന്നു. തുടര്‍ന്ന് സീരിസ് സി റൗണ്ടില്‍ രണ്ടു വര്‍ഷത്തിനു ശേഷം 30 ദശലക്ഷം ഡോളറും ഇറക്കി. സൂം 2019 ഏപ്രിലിലില്‍ അമേരിക്കയില്‍ പബ്ലിക് ട്രെയ്ഡിങ് തുടങ്ങുന്ന സമയത്ത് അദ്ദേഹത്തിന്റെ സൂമിലെ വിഹിതം ഏകദേശം 850 ദശലക്ഷം ഡോളറായിരുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...