30 വർഷത്തിനിടെ ആദ്യം; കൊൽക്കത്തയിൽ ഗംഗാ ഡോൾഫിനുകൾ എത്തി; അപൂർവം

water-pollution-dolphin
പ്രതീകാത്മക ചിത്രം
SHARE

കഴിഞ്ഞ 30 വർഷത്തിനിടയിൽ ആദ്യമായി ഗംഗാ ഡോൾഫിനുകൾ നദിയിലെത്തി. ശുദ്ധജലത്തിൽ ജീവിക്കുന്ന ഈ ഡോൾഫിനുകൾ അതീവ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണുള്ളതാണ്. ലോക്ഡൗണിന് പിന്നാലെ മലിനീകരണം കുറഞ്ഞതാണ് ഗംഗാ ഡോൾഫിനുകളുടെ തിരിച്ച് വരവിന് കാരണം. കൊൽക്കത്തയിലാണ് കഴിഞ്ഞ ദിവസം ഗംഗാ ഡോൾഫിനുകൾ പ്രത്യക്ഷപ്പെട്ടത്. 

ഹൂഗ്ലി നദിയിലെ മലിനീകരണ തോത് ഗണ്യമായ തോതിൽ കുറഞ്ഞിട്ടുണ്ട്. വ്യവസായശാലകളുടെ പ്രവർത്തനം നിലച്ചതോടെ ഇവിടങ്ങളിൽ നിന്നുള്ള മലിനജലം നദിലേക്കെത്താതെയായി. ഇതോടെ നദി മാലിന്യമുക്തമാവുകയും ചെയ്തു. മലിനീകരണം കുറഞ്ഞതോടെ നഗരത്തിനു പുറത്തുകൂടി ഒഴുകുന്ന നദികളിലും ഇവ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ഇന്ത്യയുടെ ദേശീയ ജലജീവിയാണ് ഗംഗാ ഡോൾഫിൻ. 2009 ഒക്ടോബർ 5-നാണ് കേന്ദ്രസർക്കാർ ഗംഗാ ഡോൾഫിനെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചത്. 2009 മുതൽ ആസാമിന്റെ ദേശീയ ജലജീവിയും ഈ ഡോൾഫിനാണ്. മനുഷ്യരുടെ അനാവശ്യ ഇടപെടലുകളും ജലഗതാഗതവുമൊക്കെ ഗംഗാ ഡോൾഫിനുകളെ ഇവിടെ നിന്നകറ്റാൻ കാരണമായിരുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...