ഫോർവേഡ് സന്ദേശത്തിന് നിയന്ത്രണം; വ്യാജ വാർത്ത പ്രതിരോധിക്കാൻ വാട്ട്സാപ്പും

whatsapp-love
SHARE

കോവിഡ് വ്യാജസന്ദേശങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നതിന് വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി വാട്‌സാപ്പ്. പലതവണ ഫോര്‍വേഡ് ചെയ്യപ്പെട്ട മെസേജുകള്‍ക്കാണ് നിയന്ത്രണം. അത്തരം മെസേജുകള്‍ ഇനി ഒരു സമയം ഒരാള്‍ക്കു മാത്രമേ ഫോര്‍വേഡ് ചെയ്യാനാകൂ. ഔദ്യോഗിക ബ്‌ളോഗിലൂടയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. സന്ദേശങ്ങൾ ഒരു സമയം അഞ്ചു പേർക്ക് ഫോർവേഡ് ചെയ്യാൻ മുൻപ് സാധിച്ചിരുന്നു. ഒരുസമയത്ത് ഫോർവേഡ് ചെയ്യാൻ പറ്റുന്നവരുടെ എണ്ണം അഞ്ചാക്കി ചുരുക്കിയതോടെ ഫോർവേഡഡ് സന്ദേശങ്ങൾ വാട്ട്സാപ്പിലൂടെ പറക്കുന്നത് 25 ശതമാനത്തോളം കുറയ്ക്കാൻ കഴിഞ്ഞു.

ഫോർവേഡഡായി എത്തുന്ന സന്ദേശങ്ങളുടെ വിശ്വാസ്യത ഉറപ്പു വരുത്താൻ ഈ നിയന്ത്രണത്തിലൂടെ സാധിക്കുമെന്ന് വാട്ട്സാപ്പ് വ്യക്തമാക്കി. 

പത്ത് ലക്ഷം ഡോളറാണ് വാട്ട്സാപ്പ് വഴി പ്രചരിക്കുന്ന കോവിഡ് വാർത്തകളുടെ വിശ്വാസ്യത ഉറപ്പ് വരുത്താൻ നിലവിൽ കമ്പനി ചിലവഴിക്കുന്നത്. പ്രത്യേക കൊറോണ വൈറസ് ഇൻഫർമേഷൻ ഹബും കമ്പനി തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളുമായി ചേർത്ത് ചാറ്റ്ബോട്ടുകളും വാട്ട്സാപ്പ് തയ്യാറാക്കുന്നുണ്ട്.

ഇതിനും പുറമേ ഫോർവേഡഡ് സന്ദേശങ്ങൾ സത്യമാണോ എന്ന് വായനക്കാരന് അറിയാനുള്ള സൗകര്യവും വാട്ട്സാപ്പ് വികസിപ്പിച്ചു വരികയാണ്. അധികം വൈകാതെ ഈ സൗകര്യം എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...