'വെയിലേറ്റ് വാടല്ലേ'; പൊലീസുകാർക്ക് കൂളിങ് ഗ്ലാസുകൾ സമ്മാനം

policeglass-04
SHARE

ലോക്ഡൗണ്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ നില്‍ക്കുന്ന പൊലീസുകാര്‍ക്ക് കൂളിങ് ഗ്ലാസുകള്‍ നല്‍കി കോട്ടയത്തെ കണ്ണട വ്യാപാരി. ഏറ്റുമാനൂര്‍ സ്റ്റേഷനിലെ പൊലീസുകാര്‍ക്കാണ് പാറക്കല്‍ ഒപ്റ്റിക്കല്‍സ് ഉടമ സ്റ്റൈലന്‍ കൂളിങ് ഗ്ലാസുകള്‍ സമ്മാനിച്ചത്. 

കനത്ത ചൂടിനെയും വകവയ്ക്കാതെ നിരത്തുകളിലെല്ലാം പൊലീസിന്‍റെ കടുത്ത പരിശോധനയാണ്. തളര്‍ന്ന് നില്‍ക്കുന്ന പൊലീസുകാര്‍ക്ക് ചിലര്‍ കുടിവെള്ളമെത്തിക്കും. ചിലര്‍ ബിസ്ക്കറ്റും ഊണും വരെ നല്‍കുന്നുണ്ട്. എന്നാല്‍ കോട്ടയത്തെ കണ്ണട വ്യാപാരി പൊലീസുകാര്‍ക്ക് നല്‍കിയത് കൂളിങ് ഗ്ലാസുകളാണ്. ഹോം ഗാര്‍ഡ് മുതല്‍ സിഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്റ്റൈലന്‍ കൂളിങ് ഗ്ലാസുകള്‍. ഏതായാലും സംഭവം കളറായി. കൂളിങ് ഗ്ലാസ് കിട്ടിയതോടെ പരിശോധനയും സ്റ്റൈലായി. 

ചൂടിനെ അതിജീവിക്കാന്‍ കൂളിങ് ഗ്ലാസ് ഗുണമാകുമെന്ന് സിഐ. കൂളിങ് ഗ്ലാസുകള്‍ക്കൊപ്പം പൊലീസുകാര്‍ക്ക് ആവശ്യമായ മാസ്ക്കും, സാനിറ്റൈസറുകളും കൂടി കൈമാറി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...