ഹലോ.. സയനോരയാണ്, വേണ്ട സാധനങ്ങളുടെ ലിസ്റ്റ് പറഞ്ഞോളൂ

sayanora-call-centre
SHARE

കണ്ണൂ‍ർ: ഹലോ.. കോൾ എടുത്തതും മറുതലയ്ക്കൽ നിന്ന് അവശ്യസാധനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ്. പറഞ്ഞതെല്ലാം എഴുതിയെടുത്ത് ഫോൺ വയ്ക്കുന്നതിന് മുമ്പ് കോൾ എടുത്തയാൾ പറ‍ഞ്ഞു– ഇത് ഞാനാണ്, ഗായിക സയനോര. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ അവശ്യ സാധന വിതരണത്തിന് ജില്ലാ പഞ്ചായത്തിൽ ആരംഭിച്ച കോൾ സെന്ററിൽ ഇന്നലെ കോളുകൾ എടുക്കാൻ ഗായിക സയനോര ഫിലിപ്പുമുണ്ടായിരുന്നു.

താവക്കര സ്വദേശിനിയായ രജനി രാജേന്ദ്രന്റേതായിരുന്നു ആദ്യ കോൾ. ഇതുപോലെ ദിനംപ്രതി 200ലേറെ പേരാണ് ജില്ലാ പഞ്ചായത്തിന്റെ കോൾ സെന്ററിലേക്ക് വിളിച്ച് സാധനങ്ങൾ ആവശ്യപ്പെടുന്നത്. ജില്ലാ പഞ്ചായത്ത് വിഡിയോ കോൺഫറൻസ് ഹാൾ കേന്ദ്രീകരിച്ച് രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് കോൾ സെന്റർ പ്രവർത്തിക്കുന്നത്. കണ്ണൂർ നഗര പരിധിയിൽ താമസിക്കുന്നവർക്കാണ് ആദ്യ ഘട്ടത്തിൽ കോൾ സെന്റർ വഴി സാധനങ്ങൾ വിതരണം ചെയ്യുന്നത്.  

വിവരങ്ങൾ അറിയിക്കുന്നതിനായി 5 വാട്‌സാപ് നമ്പറുകളും തയാറാക്കിയിട്ടുണ്ട്. 9400066016, 9400066017, 9400066018, 9400066019 എന്നീ നമ്പറുകൾ അവശ്യ സാധനങ്ങൾക്കും 9400066020 എന്ന നമ്പർ ആവശ്യമുള്ള മരുന്നുകളെക്കുറിച്ച് വിവരം നൽകാനുമാണ്. ആവശ്യക്കാർ വാട്‌സാപ് വഴി വിവരങ്ങൾ അറിയിക്കണം. ഈ നമ്പറിലേക്ക് എസ്എംഎസ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലിസ്റ്റ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തും. സാധനങ്ങളുടെ കമ്പോള വില മാത്രമാണ് ഈടാക്കുക.

ജില്ലാ ഭരണകൂടം, ജില്ലാപഞ്ചായത്ത്, കോർപറേഷൻ, ജില്ലാ സ്പോർടസ് കൗൺസിൽ, യുവജനക്ഷേമ ബോർഡ്, നെഹ്റു യുവകേന്ദ്ര, കുടുംബശ്രീ, വനിത ശിശു വികസന വകുപ്പ്, എൻസിസി, എൻഎസ്എസ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ എന്നിവരെ ഏകോപിപ്പിച്ചാണ് കോൾ സെന്ററിന്റെ പ്രവർത്തനങ്ങൾ സജ്ജീകരിച്ചിരുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...