ലോകദുരന്തം വരുന്നു; ചൈനയെ ബാധിക്കും; 6 മാസം മുൻപ് ബാലന്റെ പ്രവചനം; ചര്‍ച്ച

corona-virus-boy-video
SHARE

ലോകത്തെ അദ്ഭുതപ്പെടുത്തിയെന്ന തരത്തില്‍ ചര്‍ച്ചയാകുകയാണ് ആറുമാസങ്ങൾക്ക്  മുൻപ് ഈ ബാലൻ പങ്കുവച്ച വിഡിയോ. അഭിഗ്യ എന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷി ആണ് യുട്യൂബ് വിഡിയോയിലൂടെ ഇന്ന് ലോകം നേരിടുന്ന ദുരന്തത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ലോകം മുഴുവൻ പിടുച്ചുലയ്ക്കുന്ന മഹാദുരന്തം സംഭവിക്കും അതിന് ഏപ്രിൽ മാസത്തോടെ അവസാനമാകും വിഡിയോയിൽ പറയുന്നു. 

2019 ഓഗസ്റ്റ് 22 ന് പോസ്റ്റ് ചെയ്ത വിഡിയോയിലെ ബാല ജ്യോതിഷി അമ്പരപ്പിക്കുന്ന ചില പ്രവചനങ്ങളാണ് നടത്തിയിരിക്കുന്നത് എന്നതാണ് ചര്‍ച്ചകളുടെ കാതല്‍. ദുരന്തം ചൈനയെ ഏറ്റവും മോശമായി ബാധിക്കും, വിമാനക്കമ്പനികൾ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും, ലോകത്തെ രക്ഷിക്കാൻ നമ്മളെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്  20 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ഇപ്പോൾ വൈറലാവുകയാണ്.

2019 നവംബറിനും 2020 ഏപ്രിലിനുമിടയിലുള്ള കാലഘട്ടത്തിലാണ് ഈ ദുരന്തം വരുമെന്ന് അഭിഗ്യ ഈ പ്രവചനത്തിനിടെ കൃത്യമായി പറയുന്നുണ്ട്. ഈ കാലയളവിൽ ലോകമെമ്പാടും ഒരു ദുരന്തം ഉണ്ടാകുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.  വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...