ഡ്രോണ്‍ വഴി നമ്പര്‍ ‘എറിഞ്ഞു‍’; ഡേറ്റിങ്; ലോകം കയ്യടിച്ച കോവിഡ് കാല പ്രണയം: വിഡിയോ

covid-love-dating
SHARE

കോവിഡ് കാലം ലോകത്തെ ഭീതിപ്പെടുത്തുന്നുണ്ടെങ്കിലും ലോക്ഡൗൺ കാലത്തെ ഒരു പ്രണയവും തുറന്നു പറച്ചിലും കൂടി വൈറലാവുകയാണ് ഇപ്പോൾ. കോവിഡ് കാരണം പുറത്തിറങ്ങാനാകാതെ വീട്ടിൽ കഴിയുന്നതിനിടെ തന്റെ വീടിന്‍റെ മുകളിൽ ഇരിക്കുമ്പോഴാണ് കോഹെൻ തൊട്ടടുത്തുള്ള വീടിനുമുകളിൽ നൃത്തം ചെയ്യുകയായിരുന്ന പെൺകുട്ടിയെ കാണുന്നത്. അടുത്ത് കാണുവാനോ സംസാരിക്കുവാനോ കഴിയുന്നതല്ല ലോകത്തിലെ സാഹചര്യം, പ്രത്യേകിച്ച് ന്യൂയോർക്കിൽ. അതുകൊണ്ടുതന്നെ തന്റെ പ്രണയം തുറന്ന് പറയാൻ കോഹെൻ ഒരു വഴി കണ്ടെത്തി.

തന്‍റെ ഫോൺ നമ്പർ അയാൾ ഡ്രോൺ ഉപയോഗിച്ച് അവൾക്ക് നൽകി. ആദ്യം അവർക്ക് നേരെ കൈവീശി കാണിച്ചു. ടോറി സിന്നറെല്ല എന്നാണ് അവളുടെ പേര് എന്ന് കോഹെൻ പിന്നീട് കണ്ടെത്തി. താൻ ഇതുവരെ ആരുമായും പ്രണയത്തിൽ ഒന്നും ആയിട്ടില്ല. വെറുതെ സംസാരിക്കാം എന്നേ കരുതിയിരുന്നുള്ളൂ. വീട്ടിൽ അടച്ചിരുന്നതോടെ ആളുകളോട് സംസാരിക്കാൻ തോന്നി തുടങ്ങി. കോഹൻ പറഞ്ഞു. 

ടോറി ഡ്രോണിലൂടെ കിട്ടിയ നമ്പറിലേക്ക് മെസ്സേജ് അയച്ചു. ഇരുവരും തമ്മിൽ ‘ഡേറ്റിംഗ്’ ആരംഭിച്ചു. തങ്ങളുടെ വീടിന് മുകളിൽ ഇരുന്ന് വിഡിയോകോൾ ചെയ്തു. വിഡിയോ കോളിലൂടെ ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചു. കോറന്റീനിൽ ഇങ്ങനെയും ഡേറ്റ് സാധ്യമാണെന്ന് ഇവർ പറയുന്നു.

തന്‍റെ സാഹസിക പ്രണയത്തിന്റെ വിഡിയോയും കോഹൻ പകർത്തിയിട്ടുണ്ട്. ഇതിപ്പോൾ ട്വിറ്ററിൽ വൈറലാണ് 60 ലക്ഷത്തിലേറെ കാഴ്ചക്കാരും ആയിരക്കണക്കിന് കമന്‍റുകളുമാണ്  വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...