പുറത്ത് കാവലായി പൊലീസ് ഭർത്താക്കൻമാർ; ഇവിടെ കരുതലോടെ ഞങ്ങളും; ഡ്യൂട്ടി അപാരത

nurse-fb-post
SHARE

കേരളം ഒന്നടങ്കം കൊറോണ വൈറസിനെ തുരത്താനുള്ള ശ്രമത്തിലാണ്. ആരോഗ്യവകുപ്പും പൊലീസും ഒരുമയോടെ പ്രവർത്തിക്കുന്ന കാഴ്ചകളാണ് എങ്ങും. ഇക്കൂട്ടത്തിൽ ഏറെ ഹൃദ്യമായ ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പുറത്തു ജനങ്ങൾക്ക് വേണ്ടി പൊലീസുകാരായ ഭർത്താക്കൻമാർ നിൽക്കുമ്പോൾ ആശുപത്രിയിൽ ഭാര്യമാരായ നഴ്സുമാർ പരിചരണത്തിന് വേണ്ടിയുള്ള തയാറെടുപ്പിലാണ്. നഴ്‌സ് ഊര്‍മ്മിള ബിനുവാണ് ചങ്ങാതിയോടൊപ്പമുള്ള കോവിഡ് കാല ഡ്യൂട്ടി അപാരതയെക്കുറിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

കുറിപ്പ് വായിക്കാം:

#covid-19 ന്റെ ആധിയുടെ കാലത്ത് ഒരു ചെറിയ വ്യത്യസ്ത duty joining അപാരത..

2012 ജൂൺ 18 നാണു എന്റെയും ആര്യയുടെയും ഭർത്താക്കന്മാരായ ബിനുവും അഭിലാഷും പോലീസ് യൂണിഫോമണിയുന്നത്.അയൽക്കാരായ രണ്ടു പേരും ഒരുമിച്ച് പിഎസ്​സി പരീക്ഷ എഴുതി ഒരുമിച്ചു തൃശൂർ പോലീസ് അക്കദമിയിൽ നിന്ന് passing out കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചു. വർഷങ്ങൾക്കിപ്പുറം 3 മാസത്തെ ഇടവേളയിൽ 2 നഴ്സ്മാരെ വിവാഹം കഴിച്ചു. ആ ഞങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാഭ്യാസ കാലത്തെ പരിചയക്കാരായിരുന്നു. ഇന്ന് 26.03.2020 ഇൽ ഒരുമിച്ചു psc സ്റ്റാഫ്‌ നേഴ്സ് എക്സാം എഴുതി തൊട്ടടുത്ത റാങ്കുകൾ നേടി ഒരേ ആശുപത്രിയിൽ ഭർത്താക്കന്മാരുടെ പാത പിന്തുടർന്ന് ഒരുമിച്ചു ഒരേ ദിവസം ഞങ്ങൾ ജോലിയിൽ പ്രവേശിക്കുകയാണ്...... പ്രാർത്ഥനകൾ ഉണ്ടാവണം.. 

NB: ഈ കൊറോണ കാലത്ത് ഞങ്ങൾ നഴ്‌സ്‌മാരും പോലീസ്കാരും ഉൾപ്പെടെ നിരവധിപേര് കർമനിരതരാണു... നിങ്ങൾ വീട്ടിലിരുന്നു ഞങ്ങളോടും നാടിനോടും സഹകരിക്കണം... നമ്മൾ അതിജീവിക്കും.. #stay home.. #stay safe...

MORE IN SPOTLIGHT
SHOW MORE
Loading...
Loading...