ഫാൻ ഓഫാക്കിയാൽ കറങ്ങി നിൽക്കാൻ എത്ര സമയം?; കോവിഡ് കാല ട്രോൾ ലോകം

corona-troll-new
SHARE

‘നിങ്ങൾ എന്തു ചെയ്യുന്നു? വാട്സ്ആപ്പിൽ നിന്നിറങ്ങി ഫെയ്സ്ബുക്കിൽ കയറുന്നു. നിങ്ങളോ? ഞാൻ ഫെയ്സ്ബുക്കിൽ നിന്നിറങ്ങി വാട്സ്ആപ്പിൽ കയറുന്നു.’ വീട്ടിലിരിക്കുന്ന മലയാളി സമയം കളയുന്നത് കാണമെങ്കിൽ ട്രോൾ ഗ്രൂപ്പുകളിൽ പോയി നോക്കണം. ഒരായിരം വിദ്യകൾ ട്രോളായി നിറയ്ക്കുകയാണ് ട്രോളൻമാർ. 

ഒരു ലിറ്റർ ജാറിൽ എത്ര പഞ്ചസാരത്തരി കൊള്ളും എന്നൊരാളുടെ ചോദ്യം. മറുപടി ഇങ്ങനെ. ഞാൻ ഇവിടെ ചുമരിൽ കൂടി പോകുന്ന ഉറുമ്പുകളുടെ എണ്ണമെടുക്കുകയാണ് അതൊന്ന് കഴിയട്ടെ. വീട്ടിലെ സ്വിച്ചുകളുടെ എണ്ണം, ട്യൂബ് ലൈറ്റുകൾ, ബൾബുകൾ, തറയിൽ വിരിച്ച ടൈലുകൾ.. അങ്ങനെ വീട്ടിൽ എന്നും കാണുന്നതും എന്നാൽ ഇതുവരെ ശ്രദ്ധിക്കാതെ പോയ കാര്യങ്ങളാണ് ട്രോളുകളിൽ നിറയുന്നത്. 

troll-new-one
corona-troll-new-two

ഒരു ഫാൻ സ്വിച്ച് ഓഫ് ആക്കിയാൻ കറങ്ങി നിൽക്കാൻ എടുക്കുന്ന സമയം പോലും ക്യത്യമായി രേഖപ്പെടുത്തി വീട്ടിലിരിക്കാൻ പ്രേരിപ്പിക്കുകയാണ് ട്രോളൻമാർ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...