കൊറോണയെ തുടച്ചു നീക്കാൻ പ്രൊഫസർ പോയിന്ററും; വ്യാജനെ പൂട്ടും

kerala-pointer
SHARE

സൈബർ ലോകത്ത് കുറ്റകൃത്യങ്ങൾ പെരുകുകയാണിപ്പോൾ. കൊറോണ ഇന്ന്  ലോകത്ത് വൻ ദുരന്തമായി മാറുന്ന അവസ്ഥയിലും സൈബർ ലോകത്ത് വ്യാജ പ്രചരണങ്ങളിലൂടെ സമൂഹത്തെ  വഴിതെറ്റിക്കുന്ന പ്രവണത കൂടുന്നു. കേരള പൊലീസിന്റെ സൈബർ സുരക്ഷാ ഭാഗ്യ ചിഹ്നമായ പ്രൊഫസർ പോയിന്റർ കൊറോണ വ്യാപനം തടയുവാൻ നിർദേശങ്ങളുമായി എത്തുന്നു.

സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം തടയുകയാണ് പ്രൊഫസർ പോയിന്റർ എന്ന അനിമേഷൻ കഥാപാത്രത്തിലൂടെ പോലീസ് ലക്ഷ്യമിടുന്നത്. ആർട്ടിസ്റ്റ് നന്ദൻ പിള്ളൈ സൃഷ്ടിച്ച ഈ കഥാപാത്രത്തിന് എഡിജിപി മനോജ്‌ എബ്രഹാം ഐ പി എസ്സ് ആണ് പേരിട്ടത്.  ഓർഗ്പീപ്പിൾ അനിമേഷൻ ചീഫ് ആനന്ദ് അനിമേഷനും എഡിറ്റിംഗും  നിർവഹിച്ചിരിക്കുന്നു. റോബർട്ട്‌ കുര്യാക്കോസ് ആണ് ശബ്ദം  നൽകിയിരിക്കുന്നത്. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റര്‍നാഷണലുമായി ചേർന്നാണ് ഈ വിഡിയോ തയ്യാറാക്കിയത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...